കു​ട്ടി ക​ള്ളന്മാർ സ​ജീ​വം; ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ന്ന​റി​യി​പ്പു​മാ​യി ഒരു സഞ്ചാരി

ട്രെ​യി​ൻ യാ​ത്ര​ക്കി​ടെ​യി​ൽ നേ​രി​ടേ​ണ്ടി വ​ന്ന അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള ഒ​രാ​ളു​ടെ അനുഭവ കു​റി​പ്പ് വ​ലി​യ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. സ​ഞ്ചാ​രി ട്രാ​വ​ൽ ഫോ​റം എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ഈ ​കു​റി​പ്പ് പ​ങ്കു​വ​ച്ച​ത് മു​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ്.

ബം​ഗ​ളൂരു​വി​ലെ ബ​ന​സ്വാ​ഡി​യി​ൽ നി​ന്നും യെ​ശ്വ​ന്ത്പൂ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ലാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ ഭീ​തി​ജ​ന​ക​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ വാ​തി​ൽ​ക്ക​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​യി​ൽ നി​ന്നും താഴെ നിൽക്കുകയായിരുന്ന ഒ​രു കു​ട്ടി മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. കൈ​യി​ലി​രു​ന്ന വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ചാ​ണ് മൊ​ബൈ​ൽ ത​ട്ടി​യെ​ടു​ക്കു​വാ​ൻ ഈ ​കു​ട്ടി ശ്ര​മി​ച്ച​ത്. ഈ ​കു​ട്ടി​ക്കൊ​പ്പം മൂ​ന്നാ​ല് പേ​ർ കൂ​ടി​യു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ ഭാ​ഗ്യ​ത്തി​ന് ഇ​ദ്ദേ​ഹ​ത്തി​ന് മൊ​ബൈ​ൽ ഫോ​ണ്‍ ന​ഷ്ട​മാ​യി​ല്ല. എ​ന്നാ​ൽ അ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ഴു​ത്തി​നാ​ണ് കൊ​ണ്ട​ത്. അ​ബ​ദ്ധ​ത്തി​ൽ പ​തി​ഞ്ഞ ചി​ത്ര​മാ​ണി​തെ​ന്ന് പ​റ​ഞ്ഞ മു​ഹ​മ്മ​ദ് ഈ കുട്ടി ആക്രമിക്കുന്നതിന്‍റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. വാ​തി​ൽ​ക്ക​ൽ നി​ന്ന് യാ​ത്ര ചെ​യ്യു​ന്ന​വ​ർ വ​ള​രെ​യ​ധി​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യാ​ണ് അദ്ദേഹം ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Related posts