ടെസ്റ്റ് ഡ്രൈവിനെത്തിയ ആൾ 22 ലക്ഷം ഡോളർ വിലവരുന്ന ഫെറാരി കാർ മോഷ്ടിച്ചു കടന്നു. ജർമനിയിലെ ഡസൽഡോർഫിലാണു സംഭവം. 1985 മോഡൽ ഫെറാരി 288 ജിടിഒ കാർ വാങ്ങാനെന്ന വ്യാജേനയാണ് മോഷ്ടാവ് എത്തിയത്.
ഡീലറും ഇയാളും ഒരുമിച്ചാണ് ടെസ്റ്റ് ഡ്രൈവിനു പോയത്. തിരിച്ചെത്തി കാറിൽനിന്ന് ഡീലർ ഇറങ്ങിയപ്പോൾ മോഷ്ടാവ് ഓടിച്ചുപോകുകയായിരുന്നു. എന്നാൽ ഊർജിത അന്വേഷണം നടത്തിയ ജർമൻ പോലീസ് ഒട്ടും വൈകാതെ അടുത്തുള്ള ഗൊരാ ഷിൽ ഒളിപ്പിച്ച നിലയിൽ കാർ കണ്ടെത്തി. മോഷ്ടാവിനെക്കുറിച്ച് സൂചനയില്ല.