കുവൈറ്റിൽ രോഗികൾ നന്ദിയോടെ ചിരിക്കുകയാണ്. കാരണം കുവൈറ്റിൽ സ്വകാര്യ ഫാർമസികളിലെ 291 ഇനം മരുന്നുകളുടെ വില കുറയ്ക്കാൻ തീരുമാനമായി. മരുന്നുകളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് വില കുറയ്ക്കാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് ഡോ. ബാസിൽ അൽ സബാഹ് ഉത്തരവിട്ടിരിക്കുന്നത്.
നിരവധി രോഗികൾക്ക് ഈ വിലകുറയൽ ഗുണം ചെയ്യും. മരുന്നുകൾക്ക് വില നിർണയിക്കുന്നതിനുള്ള ഗൾഫ് സമിതിയുടെ യോഗതീരുമാനപ്രകാരമാണ് വില കുറയ്ക്കുന്നത്. ചില മരുന്നുകൾക്ക് അന്പത് ശതമാനം വരെ വില കുറയും.
രോഗികൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേൻമയുള്ള മരുന്ന് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. മരുന്നുകന്പനികൾ ലാഭം കൊയ്യുന്ന ചില നാടുകൾ കുവൈറ്റിനെ കണ്ടു പഠിക്കട്ടെ!!