കണ്ണൂർ/തളിപ്പറന്പ്: റീ പോളിംഗ് നടക്കുന്ന കണ്ണൂർ, കാസർഗോഡ് ലോക്സഭാ മണ്ഡലങ്ങളിലെ നാലു ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷ. കല്യാശേരി നിയോജകമണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19-ാം നമ്പര്‍ ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കണ്ടറി സ്കൂളിലെ 60, 70, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്കൂളിലെ 166-ാം നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ഞായറാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നതോടെ പോലീസിന്റെ നിയന്ത്രണത്തിലാകും ബൂത്തും പരിസര പ്രദേശങ്ങളും. കണ്ണൂർ ജില്ലാ പോലീസ് മേധാവി വി. ശിവവിക്രമിന്റെ നേതൃത്വത്തിൽ കണ്ണൂർ, തളിപ്പറന്പ് ഡിവൈഎസ്പിമാർക്കാണ് സുരക്ഷാചുമതല. കൂടാതെ കണ്ണൂർ, തളിപ്പറന്പ് പോലീസ് ഡിവിഷനുകളിലെ സിഐമാരുടെയും എസ്ഐമാരുടെയും നേതൃത്വത്തിലാണ് പോലീസിനെ വിന്യസിക്കുന്നത്.
അക്രമം നടത്തിയാൽ കർശന നടപടിയെന്ന് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം രാഷ്ട്രദീപികയോട് പറഞ്ഞു.
19, 60, 70 ബൂത്തുകളിലെ സുരക്ഷാ ചുമതല തളിപ്പറന്പ് ഡിവൈഎസ്പി എം.കൃഷ്ണന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും.
കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാന്പുരുത്തി എയുപി സ്കൂളിലെ 166 ാം നന്പർ ബൂത്തിന്റെ സുരക്ഷാ ചുമതല കണ്ണൂർ ഡിവൈഎസ്പി കെ.വി. വേണുഗോപാലിനാണ്.നാല് ബൂത്തുകളും കേന്ദ്രീകരിച്ച് നാല് പ്രത്യേക മൊബൈല്‍ പട്രോളിംഗ് യൂണിറ്റുകളെ നിയോഗിക്കുന്നതിന് പുറമെ പോളിംഗ് ബൂത്തുകളും പ്രത്യേക സുരക്ഷാ സേനകളുടെ നിയന്ത്രണത്തിലായിരിക്കും.
ബൂത്തുകളുടെ പുറത്തുള്ളവരെ പോളിംഗ് നടക്കുന്ന സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കില്ല. വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ. അല്ലാത്തവരെ നിരീക്ഷിക്കുവാനും വിവരങ്ങൾ ശേഖരിക്കുവാനും പോലീസിനെ മഫ്തിയിൽ വിന്യസിക്കും.റീ പോളിംഗ് നടക്കുന്ന നാലു ബൂത്തുകളിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരെയാണ്.
ഇന്നു വൈകുന്നേരത്തോടെയാകും ഡ്യൂട്ടിക്കുള്ള 20 ഉദ്യോഗസ്ഥർ ആരൊക്കയാകും എന്നു തീരുമാനിക്കുക. കൂടുതല്‍ കാര്യക്ഷമതയും ഉത്തരവാദിത്വവും ഉറപ്പുവരുത്താനാണ് റവന്യൂ ഉദ്യോഗസ്ഥരെ തന്നെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നതെന്നറിയുന്നു. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ മൂന്നു ബൂത്തുകളിൽ സ്ഥാനാർഥികൾ പരസ്യപ്രചാരണത്തിന് എത്തിയിട്ടുണ്ട്.
വീടുകയറിയാണ് പ്രചാരണം. പാന്പുരുത്തിയിൽ എൽഡിഎഫ് സ്ഥാനാർഥി പി.കെ. ശ്രീമതി ഇന്നുരാവിലെ 11 ഓടെ പ്രചാരണം തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ നാളെ പാന്പുരുത്തിയിലെത്തും. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ ബൂത്ത് 19 തിൽ 1091 വോട്ടർമാരും ബൂത്ത് 69ൽ 1052 വോട്ടർമാരും 70ൽ 884 വോട്ടർമാരാണുള്ളത്.കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ ബൂത്ത് 166ൽ
കണ്ണൂർ: ഫലപ്രഖ്യാപന ദിവസം കർശന നിയന്ത്രണവുമായി പോലീസ്. ആഹ്ലാദ പ്രകടനം നടത്തുന്പോൾ പൊതുസ്ഥലത്ത് പടക്കങ്ങൾ പൊട്ടിക്കരുത്. ആഹ്ലാദ പ്രകടനത്തിൽ എതിർ പാർട്ടിക്കാരുടെ ഓഫീസുകൾക്കും വീടുകൾക്കും മുന്നിൽ പടക്കങ്ങൾ പൊട്ടിക്കുകയോ വാഹനങ്ങൾ നിർത്തിയിട്ട് അനൗൺസ്മെന്റ് നടത്തുകയോ ചെയ്യരുതെന്ന് ഇന്നലെ കണ്ണൂർ സബ് ഡിവിഷൻ പോലീസ് ഓഫീസിൽ ചേർന്ന വിവിധ കക്ഷി നേതാക്കളുടെ യോഗം തീരുമാനിച്ചു.
മൈക്ക് പെർമിഷൻ ഇല്ലാത്ത വാഹനങ്ങളിൽ മൈക്ക് കെട്ടി പ്രചാരണം നടത്തരുത്. മൈക്കിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളും വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തിലും ഏതെങ്കിലും വിധത്തിൽ ജാതിമത വർഗ സ്പർദ ഉളവാക്കുന്ന തരത്തിലുള്ളതോ ആയ മുദ്രാവാക്യങ്ങളോ അധിക്ഷേപങ്ങളോ വിളിച്ചുപറയരുത്. ലോറികളിലും മറ്റും ആളുകളെ കയറ്റി കുത്തിനിറച്ച് ആഹ്ലാദപ്രകടനം നടത്തരുത്. ഹൈവേ ബ്ലോക്ക് ചെയ്യുന്ന തരത്തിൽ പ്രകടനങ്ങൾ നടത്തരുത്. കൗണ്ടിംഗ് സെന്ററിൽ അനാവശ്യമായ ആളുകളെ കേന്ദ്രീകരിപ്പാതെ ശ്രദ്ധിക്കേണ്ടതാണ്.
1206 വോട്ടർമാരാണുള്ളത്.