ജെ​​സ്ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടോ ? ജെ​​സ്ന തി​​രോ​​ധാ​​ന കേ​​സി​​ൽ അ​ന്വേ​ഷ​ണ ഫ​യ​ൽ മ​ട​ക്കു​ന്നു; ക്രൈം ​​ബ്രാ​​ഞ്ച് പ​​റ​​യു​​ന്ന​​ത്…

കോ​​ട്ട​​യം: ജെ​​സ്ന തി​​രോ​​ധാ​​ന കേ​​സി​​ൽ ക്രൈം ​​ബ്രാ​​ഞ്ച് ആ​​റു മാ​​സം അ​​ന്വേ​​ഷി​​ച്ചി​​ട്ടും സൂ​​ച​​ന​​യൊ​​ന്നു​​മി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഫ​​യ​​ൽ മ​​ട​​ക്കാ​​ൻ നീ​​ക്കം. ജെ​​സ്ന ജീ​​വി​​ച്ചി​​രി​​പ്പു​​ണ്ടോ എ​​ന്നു​​പോ​​ലും വ്യ​​ക്ത​​മാ​​യ ഒ​​രു സൂ​​ച​​ന​​യും ല​​ഭി​​ക്കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഒ​​രു സ്പ​​ഷ​​ൽ ടീ​​മി​​നെ മാ​​റ്റി​​വ​​യ്ക്കു​​ന്ന​​തി​​ൽ അ​​ർ​​ഥ​​മി​​ല്ലെ​​ന്നാ​​ണ് ക്രൈം ​​ബ്രാ​​ഞ്ചി​​ന്‍റെ അ​​ഭി​​പ്രാ​​യം. ഭാ​​ഗി​​ക​​മാ​​യ അ​​ന്വേ​​ഷ​​ണം സാ​​ധ്യ​​ത​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​പ്പോ​​ഴും ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നാ​​ണ് ക്രൈം ​​ബ്രാ​​ഞ്ച് പ​​റ​​യു​​ന്ന​​ത്.

2018 മാ​​ർ​​ച്ച് 21നാ​​ണ് മു​​ക്കൂ​​ട്ടു​​ത​​റ കു​​ന്ന​​ത്ത് ജ​​യിം​​സി​​ന്‍റെ മ​​ക​​ളും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് ര​​ണ്ടാം വ​​ർ​​ഷം ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​യി​​രു​​ന്ന ജെ​​സ്ന മ​​രി​​യ ജ​​യിം​​സി​​നെ (19) കാ​​ണാ​​താ​​യ​​ത്.

രാ​​വി​​ലെ എ​​ട്ട​​ര​​യോ​​ടെ വീ​​ട്ടി​​ൽ നി​​ന്ന് പു​​ഞ്ച​​വ​​യ​​ലി​​ലു​​ള്ള ബ​​ന്ധു​​വീ​​ട്ടി​​ലേ​​ക്ക് എ​​ന്ന സൂ​​ച​​ന​​യി​​ൽ പു​​റ​​പ്പെ​​ട്ട ജെ​​സ്ന ഓ​​ട്ടോ റി​​ക്ഷ​​യി​​ൽ മു​​ക്കൂ​​ട്ടു​​ത​​റ ക​​വ​​ല​​യി​​ലും തു​​ട​​ർ​​ന്ന് ബ​​സി​​ൽ എ​​രു​​മേ​​ലി വ​​രെ​​യും എ​​ത്തി​​യ​​താ​​യാ​​ണ് സൂ​​ച​​ന.

പി​​ന്നീ​​ട് എ​​വി​​ടേ​​ക്കു പോ​​യെ​​ന്ന് ഒ​​രു വ​​ർ​​ഷ​​വും ര​​ണ്ടു മാ​​സ​​വും പി​​ന്നി​​ട്ട അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ സൂ​​ച​​ന​​യൊ​​ന്നു​​മി​​ല്ല. ലോ​​ക്ക​​ൽ പോ​​ലീ​​സും പി​​ന്നീ​​ട് ക്രൈം ​​ബ്രാ​​ഞ്ചും അ​​ന്വേ​​ഷി​​ച്ച തി​​രോ​​ധാ​​ന കേ​​സി​​ലെ ഫ​​യ​​ലു​​ക​​ൾ ഏ​​റെ​​ക്കു​​റെ മ​​ട​​ക്കി​​യ മ​​ട്ടാ​​ണ്. സൂ​​ച​​ന​​യു​​ടെ അം​​ശം​​പോ​​ലു​​മി​​ല്ലാ​​തെ അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ന്ന​​തി​​ൽ താ​​ൽ​​പ​​ര്യ​​മി​​ല്ലെ​​ന്ന് പോ​​ലീ​​സ് കോ​​ട​​തി​​യെ ധ​​രി​​പ്പി​​ച്ചേ​​ക്കും.

കേ​​സ് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് മു​​ന്പ് ബ​​ന്ധു​​ക്ക​​ൾ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​രു​​ന്നു. അ​​ന്വേ​​ഷ​​ണം നി​​റു​​ത്താ​​നാ​​ണ് താ​​ൽ​​പ​​ര്യ​​മെ​​ന്ന് പോ​​ലീ​​സ് വ്യ​​ക്ത​​മാ​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കോ​​ട​​തി തു​​ട​​ർ ന​​ട​​പ​​ടി നി​​ർ​​ദേ​​ശി​​ക്ക​​ണം.

Related posts