തിരക്കേറിയ ട്രെയിനിൽ സീറ്റിലിരുന്ന് ഉറങ്ങുന്ന അമ്മയെ മകൻ വീഴാതെ സംരക്ഷിക്കുന്നതിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ കൈയടി നേടുന്നു. ചൈനയിലാണ് സംഭവം.
ചൈനീസ് മാധ്യമമായ ചൈനീസ് ഡെയ്ലിയാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്. വളരെ തിരക്കുള്ള ട്രെയിനിന്റെ സീറ്റിലിരുന്ന ഉറങ്ങുകയാണ് അമ്മ. തൊട്ടു മുമ്പിൽ മകനുമുണ്ട്. അമ്മ ഉറങ്ങി വീഴാതെ മകൻ തന്റെ നെഞ്ചിലേക്ക് അമ്മയെ ചേർത്തു നിർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മകന് അമ്മയോടുള്ള കരുതലിനെ അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.
Thumbs-up! A little boy with a big heart cares for his mom, letting her fall asleep on his arm while he holds on to the handrail. #HeartwarmingMoments pic.twitter.com/ckUJGfyTe6
— People’s Daily, China (@PDChina) May 15, 2019