ശ്രീകണ്ഠപുരം(കണ്ണൂർ): തണ്ണിമത്തനിൽ നിന്ന് നുരയും പതയും. മലപ്പട്ടം മുനമ്പ്കടവ് പാലത്തിന് സമീപത്തെ എം.വി. നൗഷാദ് വാങ്ങിയ തണ്ണിമത്തനിൽ നിന്നാണ് മുറിക്കുന്നതിന് മുന്നേ വലിയ ശബ്ദത്തോടെ നുരയും പതയും ഒഴുകിയത്.
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിന് സമീപത്തെ കടയിൽ നിന്നാണ് തണ്ണിമത്തൻ വാങ്ങിയതെന്ന് നൗഷാദ് പറയുന്നു. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തണ്ണിമത്തനിൽ നിന്ന് നുരയും പതയും ഒലിച്ചിറങ്ങുന്നതായി കണ്ടത്. തണ്ണിമത്തനിൽ നിറമുണ്ടാക്കുന്നതിന് ചുവന്ന കളർ കുത്തിവയ്ക്കുന്നതായി ഭക്ഷ്യ സുരക്ഷാ അധികൃതർക്ക് ജില്ലയിൽ നിന്ന് നേരത്തെ പരാതി ലഭിച്ചിരുന്നു.