ആത്മാർഥ സുഹൃത്തുക്കളുടെ ഇടയിലെ ചതിയുടെയും വഞ്ചനയുടെയും കഥ പറയുകയാണ് ദിശ എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനായ ബിജു സംഗീത. ആർട്ട് ഹോം മീഡിയ നിർമിക്കുന്ന ഈ ചിത്രത്തിന്റെ രചന, ക്യാമറ, എഡിറ്റിംഗ് എന്നിവയും ബിജു സംഗീത തന്നെയാണ് നിർവഹിക്കുന്നത്.
കൊല്ലത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയായി. ഒരാൾ കള്ളൻ എന്ന ചിത്രത്തിലൂടെ നിരവധി അംഗീകാരങ്ങൾ നേടിയ അജീഷ് കൃഷ്ണയാണ് നായകൻ. എം. എൽ. എ മണി പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തിൽ കലാഭവൻമണിയുടെ നായികയായെത്തിയ സാധിക വേണുഗോപാലാണ് നായിക.
ഛായാമുഖം എന്ന ടെലിഫിലിമിലൂടെ സത്യജിത് റേ സ്പെഷൽ ജൂറി അവാർഡ് നേടിയ ബിജു സംഗീതയുടെ ആദ്യസിനിമയാണ് ദിശ. ഗാനങ്ങൾ – അനിൽ ചേർത്തല, സംഗീതം – ഗിരീഷ് കൃഷ്ണ, പശ്ചാത്തലസംഗീതം -ദിലീപ് ബാബു, പിആർഒ-അയ്മനം സാജൻ .
ജയസാഗർ കൊട്ടിയം, ബിജു ഗോപാൽ, ഷമീർ, വിജേഷ് കണ്ണൂർ, ദേവഗംഗ, ജിൻസി, ആദിത്യ, ക്രിസ്റ്റീന, കൃപ, ചിന്നു സുഭാഷ് എന്നിവരാണ് മറ്റു അഭിനേതാക്കൾ.