ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ മു​ഖേ​ന​യോ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്നവരുടെ ശ്രദ്ധയ്ക്ക്! ജാഗ്രത വേണമെന്ന് പോലീസ്; ഇല്ലെങ്കില്‍…

ചെ​റാ​യി: ഓ​ണ്‍​ലൈ​ൻ വ​ഴി​യോ ഫോ​ണ്‍ മു​ഖേ​ന​യോ ന​ട​ത്തു​ന്ന വ്യാ​പ​ര​ങ്ങ​ളി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ന​ന്പം പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ത്യേ​കി​ച്ച് ഫോ​ണി​ലൂ​ടെ ഓ​ർ​ഡ​ർ എ​ടു​ത്ത് അ​ക്കൗ​ണ്ട് വ​ഴി പേ​യ്മെ​ന്‍റ് സ്വീ​ക​രി​ച്ച് ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന ഹോ​ട്ട​ലു​കാ​രാ​ണ് കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​രാ​കേ​ണ്ട​ത്.

ചെ​റാ​യി- പ​റ​വൂ​ർ മേ​ഖ​ല​യി​ൽ ഇ​ത്ത​രം സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ​ക്കി​ര​യാ​യ​വ​ർ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. പേ​യ്മെ​ന്‍റി​നാ​യി അ​ക്കൗ​ണ്ട് ന​ന്പ​റും ഡെ​ബി​റ്റ് കാ​ർ​ഡ് ന​ന്പ​റു​മെ​ല്ലാം ഇ​വ​ർ​ക്ക് കൈ​മാ​റേ​ണ്ടി വ​രു​ന്ന​തി​നാ​ൽ ഫോ​ണി​ൽ വി​ളി​ച്ച് ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്ന​വ​രി​ൽ മു​ൻ​പ​രി​യ​മോ, അ​ടു​ത്ത് പ​രി​ച​യ​മോ ഉ​ള്ള​വ​ർ​ക്ക് മാ​ത്രം ഭ​ക്ഷ​ണം വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യി​രി​ക്കും സു​ര​ക്ഷി​ത​മെ​ന്ന് മു​ന​ന്പം എ​സ്ഐ എ. ​ഷ​ഫീ​ക്ക് പ​റ​യു​ന്നു.

ത​ട്ടി​പ്പ് സം​ഘ​ത്തി​നു പി​ന്നി​ൽ ഇ​ത​ര സം​സ്ഥാ​ന​ക്കാ​രോ മ​ല​യാ​ളി​ക​ളോ എ​ന്ന​കാ​ര്യം വ്യ​ക്ത​മ​ല്ല. പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് സൈ​ബ​ർ സെ​ല്ലി​ന്‍റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്.

Related posts