ന്യൂഡൽഹി: ലോക്സഭാ എക്സിറ്റ് പോൾ ഫലങ്ങളെ ഐശ്വര്യ റായി ബച്ചന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെടുത്തി ട്വിറ്ററിൽ ട്രോൾ പങ്കുവച്ച വിവേക് ഒബ്റോയിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന് സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് പങ്കുവച്ചിരിക്കുന്നത്. താരത്തിനെതിരെ ബോളിവുഡ് നടി സോനം കപൂറും കായികതാരം ജ്വാല ഗുട്ടയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.
മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ. സോഷ്യൽ മീഡിയയിലും അപമാനിക്കപ്പെട്ട വ്യക്തിയോടും വിവേക് ഒബ്റോയി ഖേദപ്രകടനം നടത്തണമെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖ ശർമ പറഞ്ഞു. ഇതിന് തയാറല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും. ട്വീറ്റ് നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെടുമെന്നും രേഖ ശർമ പറഞ്ഞു.
ഇതിൽ രാഷ്ട്രീയമല്ലെന്നും വെറും ജീവിതമാണെന്നുമുള്ള കുറിപ്പോടെയാണ് വിവേക് ഒബ്റോയി ട്രോൾ ട്വീറ്റ് ചെയ്തത്. മീം സൃഷ്ടിച്ച വ്യക്തിയുടെ സര്‍ഗാത്മകതയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഇതോടെ താരത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നു. ‘തീർത്തും അരോചകം’ എന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. ട്വീറ്റ് എന്തൊരു അസംബന്ധമാണെന്നും വിവേകിന്റെ അവസ്ഥയിൽ നിരാശയുണ്ടെന്നും ജ്വാല ഗുട്ട ട്വിറ്ററിൽ കുറിച്ചു.
മാപ്പ് പറയില്ലെന്ന് വിവേക് ഒബ്റോയ്
അഭിപ്രായ സര്‍വെ, എക്സിറ്റ് പോള്‍, തിരഞ്ഞെടുപ്പ് ഫലം ഇവ മൂന്നും തമ്മിലുള്ള അന്തരത്തെക്കുറിച്ച് പവന് സിംഗ് എന്നൊരാള്‍ പങ്കുവച്ച മീം ആണ് വിവേക് ട്വിറ്ററിൽ പങ്കുവച്ചിരുന്നത്. മുൻ കാമുകിയായിരുന്ന ഐശ്വര്യ റായ്, സൽമാൻ ഖാൻ, അഭിഷേക് ബച്ചൻ, ആരാധ്യ എന്നിവരുടെ ചിത്രങ്ങൾക്കൊപ്പം വിവേക് ഒബ്റോയിയുടെയും ചിത്രങ്ങൾ വച്ചുള്ള മീം ഉപയോഗിച്ചായിരുന്നു ട്രോൾ. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ വിവേകിന് നോട്ടീസ് അയച്ചിട്ടുണ്ട്.