ഒറ്റ പ്രസവത്തിൽ യുവതി ജന്മം നൽകിയത് ആറ് കുട്ടികൾക്ക്. പോളണ്ടിലെ ക്രാക്കോ നഗരത്തിലുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് ഏറെ ആശ്ചര്യകരമായ സംഭവം നടന്നത്.
സിസേറിയനിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. നാല് പെണ്കുഞ്ഞുങ്ങളും രണ്ട് ആണ് കുഞ്ഞുങ്ങളുമാണ് ഇവർക്കുണ്ടായത്. 30 വയസുകാരിയായ ഇവരും കുട്ടികളും പൂർണ ആരോഗ്യത്തോടുകൂടിയാണുള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
എല്ലാ കുട്ടികൾക്കും ഒരു കിലോ ഭാരവുമുണ്ട്. പോളണ്ടിൽ ഇത്തരമൊരു സംഭവം ഇത് ആദ്യമാണ്. പോളണ്ട് പ്രസിഡന്റ് ആൻദ്രെ ദുദ കുട്ടികളുടെ മാതാപിതാക്കളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു.