മഞ്ചേരി: നാളെ വോട്ടെണ്ണാനിരിക്കെ പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവചനങ്ങളുമായി മഞ്ചേരിയിലെ യുവമാന്ത്രികൻ. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി, പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഭൂരിപക്ഷം എന്നിവ നേരത്തെ പ്രവചിച്ചിരിക്കുന്നത് മഞ്ചേരി സ്വദേശിയായ സതീഷ് ബാബുവാണ്.
മഞ്ചേരി പ്രസ് ക്ലബിലായിരുന്നു പരിപാടി. അതോടൊപ്പം സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് മത്സരം നടന്ന തിരുവനന്തപുരം, തൃശൂർ, പത്തനംതിട്ട മണ്ഡലങ്ങളിൽ വിജയി, ഭൂരിപക്ഷം എന്നിവയും മാന്ത്രികൻ പ്രവചിച്ചിട്ടുണ്ട്. പ്രവചനങ്ങൾ കടലാസിൽ രേഖപ്പെടുത്തി പ്രമുഖ വ്യക്തികളുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ പെട്ടിയിലിട്ട് പൂട്ടുകയും ഈ പെട്ടി മറ്റൊരു പെട്ടിയിലാക്കി ഭദ്രമാക്കുകയും ചെയ്തു.
തുടർന്ന് പെട്ടി തൃശൂർ ഡെപ്യൂട്ടി കളക്ടർ പി. മുരളീധൻ, മഞ്ചേരി പ്രസ് ക്ലബ് സെക്രട്ടറി ബഷീർ കല്ലായി എന്നിവരെ താക്കോലുകൾ ഏൽപിക്കുകയും ചെയ്തു.