ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം. 300 മണ്ഡലങ്ങളില്‍ ഫലസൂചന പുറത്തുവന്നപ്പോള്‍ എന്‍ഡിഎ 178, യുപിഎ 80.
രാജസ്ഥാനില്‍ പത്തോളം സീറ്റിലാണ് എന്‍ഡിഎയുടെ മുന്നേറ്റം. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ പിന്നിലാണ്. പശ്ചിമ ബംഗാളിലും ഉത്തര്‍പ്രദേശിലും ആദ്യ ലീഡ് ബിജെപിക്കാണ്.
പാലക്കാട് സിപിഎം സ്ഥാനാര്‍ഥി എം.ബി. രാജേഷ് പിന്നില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.കെ. ശ്രീകണ്ഠന് 4000ല്‍ ഏറെ വോട്ടുകള്‍ക്കു ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ വലിയ ലീഡിലേക്ക് നീങ്ങുകയാണ്.