ഈരാറ്റുപേട്ട: പി.സി. ജോർജ് എംഎൽഎയുടെ വീടിനു നേരെ അക്രമണം. ബുധനാഴ്ച രാത്രി 7.30നാണ് അക്രമണമുണ്ടായത്. സോഷ്യൽ മീഡിയായിൽ പ്രചരിച്ച എംഎൽഎയുടെ ശബ്ദരേഖയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ആളുകളുടെ നേതൃത്വത്തിൽ ചേന്നാടു കവലയിലുള്ള എംഎൽഎയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു.
മാർച്ചിനിടയിലാണ് അക്രമണമുണ്ടായത്. വീടിന്റെ പഠിപ്പുരയുടെ ഓടുകൾ എറിഞ്ഞു തകർത്തു. വീടിനു നേരെയും കല്ലേറുണ്ടായി. ഈ സമയം പി.സി. ജോർജ് വീട്ടിൽ ഇല്ലായിരുന്നു. കുടുംബാഗംങ്ങൾ വീട്ടിലുണ്ടായിരുന്നു. ഈരാറ്റുപേട്ട പോലീസ് വീടിനു കാവൽ ഏർപ്പെടുത്തി.