ന്യൂഡൽഹി: കേവലഭൂരിപക്ഷത്തിനും അപ്പുറം 300 മാർക്ക് പിന്നിട്ട് ബിജെപി. ഉത്തരേന്ത്യയിൽ നടത്തിയ മികച്ച പ്രകടനമാണ് ബിജെപിക്കു സഹായകമാകുന്നത്. ബിജെപി ഒറ്റയ്ക്കു ഭൂരിപക്ഷം നേടാൻ കഴിയുമോ എന്നാണ് ഇപ്പോൾ രാജ്യം ഉറ്റുനോക്കുന്നത്.
അതേസമയം, കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 100 സീറ്റ് പിന്നിട്ടെങ്കിലും കേവലഭൂരിപക്ഷം എന്ന കടന്പയിലേക്ക് കോണ്‍ഗ്രസ് ഒരിക്കലും എത്തുന്നില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രകടനമാണ് കോണ്‍ഗ്രസിനെ തുണയ്ക്കുന്നത്. കേരളത്തിൽ 20 സീറ്റുകളിലും യുഡിഎഫ് മുന്നിട്ടുനിൽക്കുകയാണ്.