പാലക്കാട്: സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്ത് സംഭവിച്ചത്. താൽക്കാലിക പ്രതിഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ച് അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തും. നിലവിലെ സാഹചര്യം മോദിവിരുദ്ധ തരംഗമാണ്. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ ന്യൂനപക്ഷങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ജലീൽ കൂട്ടിച്ചേർത്തു.