ബംഗളൂരു: കർണാടകയിൽ എച്ച്.ഡി. കുമാരസ്വാമി സർക്കാരിനു ഭീഷണി. കോൺഗ്രസിലെ രണ്ട് വിമത എംഎൽഎമാർ ബിജെപി പാളയത്തിലേക്കെന്ന് സൂചന. മുൻ മന്ത്രി രമേഷ് ജാർക്കിഹോളി, കെ. സുധാകർ എന്നിവർ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുമായി കൂടിക്കാഴ്ച നടത്തി.
മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇതോടെ ഇരുവരും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായി. ഇവരെ ഗോവയിലെ റിസോർട്ടിലേക്ക് മാറ്റുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം മണ്ഡ്യയിൽ ജയിച്ച സുമലത അംബരീഷും യെദിയൂരപ്പയുമായും കൂടിക്കാഴ്ച നടത്തി. സുമലത ബിജെപിയിൽ ചേരുമെന്നാണ് സൂചന. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനു 113 എംഎൽഎമാരുടെ പിന്തുണയാണ് വേണ്ടത്. ബിജെപിക്ക് നിലവിൽ 105 എംഎൽഎമാരുണ്ട്.