കോട്ടയം: പ്രമുഖ വാദ്യ കലാകാരൻ ബേബി എം. മാരാർ (52) അന്തരിച്ചു. ഞായറാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു അന്ത്യം. ചിറക്കടവ് മൂലേത്താഴത്ത് കുടുംബാംഗമാണ്.
പൊൻകുന്നം-പാലാ റോഡിൽ അട്ടിക്കലിൽ ഞായറാഴച രാവിലെയാണ് അപകടമുണ്ടായത്. തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.വൈക്കം ക്ഷേത്ര കലാപീഠം പ്രിൻസിപ്പലാണ് ബേബി എം. മാരാർ.