രാഹുല്‍ വഴങ്ങിയില്ലെങ്കില്‍ തരൂര്‍? കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ല; ലോക്‌സഭാ നേതാവാകാം… ശശി തരൂര്‍ മനസ് തുറക്കുന്നു, രാഷ്ട്രദീപികയോട്‌

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: എ​ഐസി​സി അ​ധ്യ​ക്ഷ​നാ​കാ​നി​ല്ലെ​ന്ന് ശ​ശി ത​രൂ​ർ. രാ​ഹു​ൽ ഗാ​ന്ധി പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യു​ന്ന ഘ​ട്ടം വ​ന്നാ​ൽ ആ ​സ്ഥാ​ന​ത്തേ​ക്ക് ശ​ശി ത​രൂ​രി​നെ പ​രി​ഗ​ണി​ക്കാ​നി​ട​യു​ണ്ടെ​ന്ന വാ​ർ​ത്ത​ക​ളെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

വ​ർ​ഷ​ങ്ങ​ളാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്തി പ​രി​ച​യ​മു​ള്ള നി​ര​വ​ധി നേ​താ​ക്ക​ൾ പാ​ർ​ട്ടി​യി​ൽ ഉ​ണ്ട്. അ​വ​രെ​യാ​ണ് അ​ത്ത​രം പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. താ​ൻ അ​ടു​ത്ത കാ​ല​ത്ത് പാ​ർ​ട്ടി​യി​ലേ​ക്ക് ക​ട​ന്നു​വ​ന്ന​യാ​ളാ​ണ്. പാ​ർ​ല​മെ​ന്‍റ​റി രം​ഗ​ത്താ​ണ് കൂ​ടു​ത​ൽ പ​രി​ച​യം. ലോ​ക്സ​ഭ​യി​ൽ നേ​തൃ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചാ​ൽ അ​തു സ്വീ​ക​രി​ക്കും. അ​ക്കാ​ര്യം പാ​ർ​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

പാ​ർ​ട്ടി പ​ദ​വി​യെ ചെ​റു​താ​യി​ട്ട​ല്ല കാ​ണു​ന്ന​ത്. ത​ന്നെ​ക്കാ​ൾ ആ ​സ്ഥാ​ന​ത്തേ​ക്ക് പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള നേ​താ​ക്ക​ളെ​യാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. രാ​ഹു​ൽ​ഗാ​ന്ധി സ്ഥാ​നം ഒ​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​റ്റൊ​രാ​ളെ​ക്കു​റി​ച്ച് നി​ല​വി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട കാ​ര്യ​മി​ല്ല. അ​ദ്ദേ​ഹം ആ ​സ്ഥാ​ന​ത്ത് തു​ട​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​ല്ലെ​ങ്കി​ൽ മാ​റ്റൊ​രാ​ളെ പാ​ർ​ട്ടി ക​ണ്ടെ​ത്തും.

അ​ധ്യ​ക്ഷ പ​ദ​വി ഒ​ഴി​യു​ന്ന തീ​രു​മാ​ന​ത്തി​ൽ രാ​ഹു​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​തി​നാ​ൽ ആ ​സ്ഥാ​ന​ത്തേ​ക്ക് നി​ര​വ​ധി പേ​രു​ക​ളാ​ണ് ഉ​യ​ർ​ന്നു കേ​ൾ​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എം​പി കൂ​ടി​യാ​യ ശ​ശി ത​രൂ​രി​നെ​യാ​ണ് ആ​സ്ഥാ​ന​ത്തേ​ക്ക് കൂ​ടു​ത​ൽ പേ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്.

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള​ട​ക്കം ത​രൂ​ർ പ്ര​സി​ഡ​ന്‍റാ​കു​മെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ കൊ​ടു​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​രി​നോ​ട് ത​ന്നെ ഇ​ക്കാ​ര്യം രാ​ഷ്‌ട്ര​ദീ​പി​ക ചോ​ദി​ച്ച​ത്. ഐ​ക്യ​രാ​ഷ്‌ട്ര​സ​ഭ​യി​ൽ വാ​ർ​ത്താ​വി​നി​മ​യ​വും പ​ബ്ലി​ക് ഇ​ൻ​ഫ​ർ​മേ​ഷ​നും കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ്ഥാ​നം വ​ഹി​ച്ചി​രു​ന്ന ത​രൂ​രി​നെ ലോ​ക്സ​ഭാ നേ​താ​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ല കോ​ണു​ക​ളി​ൽ നി​ന്ന് ഇ​തി​ന​കം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ത​രൂ​രി​നെ​പ്പോ​ലെ ലോ​കം അ​റി​യു​ന്ന വ്യ​ക്തി ത​ന്നെ മോ​ദി​യെ ലോ​ക്സ​ഭ​യി​ൽ നേ​രി​ടാ​ൻ വേ​ണ​മെ​ന്ന് യു​പി​എ ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ൾ​ക്കി​ട​യി​ലും അ​ഭി​പ്രാ​യ​മു​ണ്ട്. 89 അം​ഗ​ങ്ങ​ളാ​ണ് യു​പി​എ​യ്ക്കു​ള്ള​ത്. ഇ​തി​ൽ 52 അം​ഗ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കി​ട്ടു​മെ​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ​യും ല​ഭി​ച്ചി​രു​ന്നി​ല്ല.

കോ​ൺ​ഗ്ര​സി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി നേ​താ​വാ​യി മ​ല്ലി​കാ​ർ​ജ്ജു​ൻ ഗാ​ർ​ഗെ​യാ​ണ് അ​ന്നു നി​യ​മി​ച്ച​ത്. ഇ​തേ പാ​ത ഇ​ത്ത​വ​ണ​യും തു​ട​രേ​ണ്ടി വ​ന്നാ​ൽ ത​രൂ​രി​നെ കോ​ൺ​ഗ്ര​സ് ലീ​ഡ​റാ​യി നി​യ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. എഐസി​സി നേ​തൃ​ത്വ​വും കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ബോ​ർ​ഡും യോ​ഗം ചേ​ർ​ന്നാ​ണ് അ​ന്തി​മ തീ​രു​മാ​നം കൈ​ക്കൊ​ള്ളു​ന്ന​ത്. അം​ഗ ബ​ലം കു​റ​വാ​യ​തി​നാ​ൽ നേ​തൃ സ്ഥാ​ന​ത്തേ​ക്ക് രാ​ഹു​ൽ ക​ട​ന്നു വ​രാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ത​രൂ​രി​ന്‍റെ പേ​രും ഉ​യ​ർ​ന്നു വ​ന്നി​രി​ക്കു​ന്ന​ത്.

Related posts