വടകര: തന്നെ ആക്രമിച്ചതിൽ എ.എൻ. ഷംസീർ എംഎൽഎയ്ക്ക് പങ്കുള്ളതായി സംശയിക്കുന്നതായി വടകരയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി.ഒ.ടി നസീർ. ഇക്കാര്യം അന്വേഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നസീർ മാധ്യമങ്ങളോട് പറഞ്ഞു.
ഷംസീറുമായി നേരത്തേ വാക്കുതർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ രാഷ്ട്രീയത്തിലോ വ്യക്തിപരമായോ മറ്റ് ശത്രുക്കളില്ലെന്നും നസീർ വ്യക്തമാക്കി. പി.ജയരാജന് ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല. ഗൂഡാലോചനയിൽ ഉന്നതരുടെ പങ്ക് വ്യക്തമാക്കാൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.