കോട്ടയം: കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ താരം ‘ചുഞ്ചു നായര്‍’ ആണ്. ഈ പേരിലുള്ള പൂച്ചയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ ഒരു പത്രത്തില്‍ വന്ന ചരമപരസ്യത്തിന്റെ പേരില്‍ ട്രോള്‍ ഇറക്കിയവരെ ചിലതൊക്കെ ഓര്‍മ്മിപ്പിക്കുകയാണ് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ.സിജെ ജോണ്‍. പൂച്ചയുടെ ദേഹവിയോഗത്തില്‍ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്. സ്വത്ത് വളര്‍ത്തുമൃഗങ്ങള്‍ക്ക് എഴുതി വയ്ക്കുന്നവര്‍ പോലുമുണ്ട്. അവ ചത്തുപോകുമ്പോള്‍ കടുത്ത വിഷാദത്തില്‍പെട്ട് ആത്മഹത്യ ചെയ്യുന്നവരുമുണ്ട്.-ഡോ.സി.ജെ ജോണ്‍ പറയുന്നു.
പൂച്ചയുടെ പേരിനു പിന്നില്‍ ‘ജാതി വാല്‍’ ചേര്‍ത്തതിനെ പരിഹസിക്കുന്നവര്‍ക്കും അദ്ദേഹത്തിന്റെ മറുപടിയുണ്ട്. വാലുള്ളപൂച്ചയ്ക്ക് പേരിടാനുള്ള സ്വാതന്ത്ര്യത്തെ ആദരിക്കേണ്ടെ? മതപരമായ സൂചനകള്‍ ഉള്ള പേരുകള്‍ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോള്‍ ഇല്ലല്ലോ? അതിനെ വെറുമൊരു ട്രോള്‍ എന്നു വിളിക്കരുതേ. മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ നമ്പാന്‍പറ്റുന്ന കാലവുമല്ലേ? -ഡോ.സി.ജെ ജോണ്‍ ചോദിക്കുന്നു.
ഡോക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ:
പൂച്ചയുടെ ചരമ വാര്‍ഷീക പരസ്യം ട്രോള്‍ എന്ന സംശയവും ഉയരുന്നു. പൂച്ചയുടെ ദേഹ വിയോഗത്തില്‍ ഇങ്ങനെയൊക്കെ ദുഃഖിക്കുന്ന പതിവ് വിദേശത്തുണ്ട്.സ്വത്തു വളര്‍ത്തു മൃഗങ്ങള്‍ക്കു എഴുതി വയ്ക്കുന്ന പുള്ളികള്‍ ഉണ്ട്. ചത്ത് പോകുമ്പോള്‍ കടുത്ത വിഷാദത്തില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്. പ്രിയ പൂച്ചക്കായി ഒരു പരസ്യം കൊടുക്കുമ്പോള്‍ വര്‍ഗീയ കണ്ണിലൂടെ ഇങ്ങനെ പരിഹസിക്കുന്നതില്‍ പ്രതിഷേധിച്ചു തല്പര കക്ഷികള്‍ പത്ര സമ്മേളനം നടത്തിയെന്ന് വരും.വാലുള്ള പൂച്ചക്ക് വാലുള്ള പേരിടാനുള്ള സ്വാതന്ത്യത്തെ ആദരിക്കണ്ടേ? മത പരമായ സൂചനകള്‍ ഉള്ള പേരുകള്‍ പൂച്ചയ്ക്കും പട്ടിക്കും ഇടരുതെന്ന നിയമം ഇപ്പോള്‍ ഇല്ലല്ലോ? അതിനെ വെറുമൊരു ട്രോള് എന്ന് വിളിക്കരുതേ.മനുഷ്യരേക്കാള്‍ വളര്‍ത്തു മൃഗങ്ങളെ നമ്പാന്‍ പറ്റുന്ന കാലവുമല്ലേ?