ബൈക്കില്‍ അഭ്യാസങ്ങള്‍ നടത്തുകയും സാഹസിക യാത്രകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നവരുടെ വീഡിയോ നമ്മള് കണ്ടിട്ടുള്ളതാണ്. കൂട്ടത്തില്‍ ബൈക്ക് ഓടിക്കുന്ന പൂച്ചയുടെയും നായയുടെയുമൊക്കെ വീഡിയോ ഇതിനു മുമ്പ് നമ്മള് കണ്ട് ആസ്വദിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ഒരു പശു നടത്തിയ ബൈക്ക് റൈഡിന്റെ വീഡിയോ ആണ്.
ഉടമയ്ക്കൊപ്പം ബൈക്കിന്റെ മുന്‍ വശത്ത് വളരെ കൂളായി ഇരുന്നാണ് നമ്മുടെ ഗോമാതാവിന്റെ യാത്ര. പാക്കിസ്ഥാനിലെ ഒരു സിവില്‍ ഉദ്യോഗസ്ഥനാണ് ഈ സുന്ദര ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. സംഭവം മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്തു. നിരവധി പേരാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഈ വീഡിയോയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. പാക്കിസ്ഥാനില്‍ എന്തും നടക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ പശുവിന്റെ ഇരുത്തം കാണുമ്പോള്‍ ഇത് ആദ്യമായിട്ടല്ല ബൈക്ക് റൈഡ് പോകുന്നതെന്നാണ്. എന്നാലിത് നിയമവിരുദ്ധവും മൃഗസംരക്ഷണ നിയമങ്ങള്‍ക്ക് എതിരാണെന്നുമാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്.