കൊല്ലം : കൊല്ലം സിറ്റിയിലെ ഈസ്റ്റ് പോലീസ് സ്റ്റേഷനു പുറമേ കൊട്ടിയം, ചാത്തന്നൂർ, ചവറ എന്നീ സ്റ്റേഷനുകൾ കൂടി ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളാകുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും അവർക്ക് വേണ്ട സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും കേരള പോലീസും യൂണിസെഫും ആവിഷ്കരിച്ച നുതന പദ്ധതിയാണ് ശിശു സൗഹൃദ പോലീസ്.
കുട്ടികളുടെ അവകാശ ഉടന്പടി പ്രകാരം 18 വയസിൽ താഴെയുള്ള എല്ലാവരും കുട്ടികളുടെ ഗണത്തിൽ പെടുന്നു, ഈ കുട്ടികൾ ഏതൊരു സമൂഹത്തിന്റെയും ഭാവി നിശ്ചയിക്കേണണ്ടവരാണ് . അതിനായി പോലീസ് സ്റ്റേഷനുകളിൽ നിന്നും ഓരോ പോലീസുകാരനും ഉത്തരവാദിത്വ പൂർണ്ണമായ കൂട്ടായ്മയിലൂടെ ഓരോ കുട്ടിയ്ക്ക് ചുറ്റും ഒരു അദൃശ്യവലയം സൃഷ്ടിച്ച് കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും, കുട്ടികൾക്കിടയിലുള്ള ലഹരി പദാർത്ഥങ്ങളുടെ ലഭ്യത ഇല്ലാതാക്കുന്നതിനും, അവർക്കാവശ്യമായ മാർഗ നിർദ്ദേശങ്ങൾ നൽകിയും ആരോഗ്യപൂർണ മായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാൻ പോലീസിന് കഴിയും.
കൊല്ലം സിറ്റിയിലെ മുഴുവൻ ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകളിലേയും പോലീസ് ഉദ്യോഗസ്ഥർക്കും കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സ് ഇന്നലെ തുടങ്ങി. ജൂണ് 1 വരെ പോലീസ് ക്ലബ്ബിൽ നടക്കും.
രക്ഷിതാക്കളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും കുട്ടികൾക്ക് ലഭിക്കുന്ന സുരക്ഷിതത്വം പോലീസിൽ നിന്നും അവർക്ക് ലഭിക്കുന്നു എന്ന യാഥാർത്ഥ്യം അവരിൽ വളർത്തിയെടുക്കണം . എങ്കിൽ മാത്രമേ നമുക്ക് ചൈൽഡ് ഫ്രണ്ടലി പോലീസ് അകുവാൻ കഴിയു എന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ പി.എ മുഹമ്മദ് ആരിഫ് ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു.