ലോകത്തെ ഏറ്റവും വേഗമുള്ള ബുള്ളറ്റ് ട്രെയിൻ എന്ന വിശേഷണവുമായി ജപ്പാൻ അവതരിപ്പിച്ച എൻ 700 ട്രെയിനിന് പരീക്ഷണ ഓട്ടത്തിൽത്തന്നെ മിന്നും റിക്കാർഡ്. മണിക്കൂറിൽ 360 കിലോമീറ്റർ വേഗത്തിലോടിയാണ് ജപ്പാന്റെ സുപ്രീം ബുള്ളറ്റ് ട്രെയിൻ റിക്കാർഡ് താണ്ടിയത്.
ലോകത്തിലാദ്യമായാണ് ഒരു ബുള്ളറ്റ് ട്രെയിൻ ഇത്രയും വേഗം കൈവരിക്കുന്നത്. ജപ്പാനിലെ മെയിബാരാ-സ്റ്റേഷൻ മുതൽ ക്യോട്ടോ സ്റ്റേഷൻ വരെയായിരുന്നു പരീക്ഷണ ഓട്ടം. ഭൂകന്പമുൾപ്പെടെയുള്ള സാഹചര്യങ്ങളിലും സുരക്ഷിതമായി ഓടാൻ സംവിധാനമുള്ള എൻ 700 ട്രെയിനിന് ഇന്ധന വിനിയോഗം കുറവാണെന്നും അധികൃതർ പറഞ്ഞു.
നേരത്തെ ആൽഫാ എക്സ് എന്ന അതിവേഗ ബുള്ളറ്റ് ട്രെയിനും ജപ്പാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പരീക്ഷണ ഓട്ടം നടന്നുകൊണ്ടിരിക്കുകയാണ്.