തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ മിന്നും വിജയം കരസ്ഥമാക്കിയപ്പോൾ കേരളത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയതിന്റെ ഉത്തരവാദിത്തെ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയിൽ ചാരി ബിജെപി. സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണ് പിള്ളയ്ക്കെതിരെ ഉയർന്നത്.
ബിജെപിയുടെ പ്രചാരണത്തില്‍ ഏകോപനം ഉണ്ടായില്ലെന്നും ശ്രീധരന് പിള്ളയുടെ “സുവർണാവസര’ പ്രസംഗം ഉൾപ്പെടെയുള്ള പ്രസ്താവനകള്‍ തിരിച്ചടിയായെന്നും വിമർശനമുയർന്നു. ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ശ്രീധരന്‍പിള്ളക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ അധ്യക്ഷന്‍ കഴിഞ്ഞില്ല. എന്‍എസ്എസ് സഹായം തിരുവനന്തപുരത്തും പത്തനംതിട്ടയിലും വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തില്‍ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂ- തുടങ്ങിയ വിലയിരുത്തലുകളാണ് യോഗത്തിലുണ്ടായത്.