ചേർത്തല: വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ പാന്പു കടിയേറ്റു മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡ് പുളിക്കൽവെളി പവിത്രന്റെ ഭാര്യ ജയമോൾ (47, ബ്യൂട്ടിപാർലർ, മാക്ഡവൽ കന്പനിക്കു സമീപം) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
വീടിനുള്ളിൽ കയറിയ മൂർഖൻ പാന്പ് ആറു തവണയാണ് ഇടതുകാൽ മുട്ടിനു താഴെ കടിച്ചത്. കടിയേറ്റ് ഞെട്ടിയുണർന്നു ജയമോൾ ബഹളം വച്ചതിനെത്തുടർന്നു ബന്ധുക്കളും പരിസരവാസികളും ചേർന്നു നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. സംസ്കാരം നടത്തി. മകൾ: നയന (യുക്രെയ്നിൽ മെഡിക്കൽ വിദ്യാർഥിനി).