​വിദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​തി​നൊ​പ്പം മൂ​ല്യ​ബോ​ധ​മു​ള്ള ത​ല​മു​റ​യാ​യി വി​ദ്യാ​ർ​ഥിസ​മൂ​ഹം മാ​റ​ണ​മെ​ന്ന് ഷേ​ക്ക് പി. ​ഹാ​രി​സ്

ആ​ല​പ്പു​ഴ: വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന​തി​നൊ​പ്പം മൂ​ല്യ​ബോ​ധ​വും സാ​മൂ​ഹി​ക വീ​ക്ഷ​ണ​വു​മു​ള്ള ത​ല​മു​റ​യാ​യി വി​ദ്യാ​ർ​ഥി സ​മൂ​ഹം മാ​റ​ണ​മെ​ന്ന് പി.​എ. ഹാ​രി​സ് ഫൗ​ണ്ടേ​ഷ​ൻ ര​ക്ഷാ​ധി​കാ​രി ഷേ​ക്ക് പി. ​ഹാ​രി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഉ​ന്ന​ത വി​ജ​യം എ​ന്ന​ത് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​വി​ജ​യ​ത്തി​ലും ഉ​ണ്ടാ​ക​ണ​മെ​ന്നും അ​തി​നു വേ​ണ്ടി​യു​ള്ള പ​രി​ശ്ര​മ​മാ​ക​ണം വി​ദ്യാ​ർ​ത്ഥി സ​മൂ​ഹ​ത്തി​ന് ഉ​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി.​എ. ഹാ​രി​സ് ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച മി​ക​വ് 2019 വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി പി.​വി. ബേ​ബി അ​നു​മോ​ദ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ന​സീ​ർ പു​ന്ന​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ പി.​എ​സ്. അ​ജ്മ​ൽ, എം.​വി. ശ്യാം, ​മു​ജീ​ബ് റ​ഹ്മാ​ൻ പ​ല്ല​ന, ജ​മാ​ൽ പ​ള്ളാ​ത്തു​രു​ത്തി, എം.​കെ. ന​വാ​സ്, എം.​കെ. ജ​മാ​ൽ, എ.​ആ​ർ. ഫാ​സി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts