പീഡിയോടൊപ്പം കാര്‍ യാത്ര ചെയ്ത് രാഹുല്‍ ഗാന്ധി! കാമറക്കണ്ണുകളെ നോക്കിയുള്ള ഇരുവരുടെയും കൈവീശല്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; രാഹുല്‍ ഗാന്ധിയുടെയും വളര്‍ത്തുനായ പീഡിയും ചേര്‍ന്നുള്ള മറ്റൊരു വീഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുന്നു

തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ രാഹുല്‍ ഗാന്ധി എടുക്കാനിരിക്കുന്ന നിലപാടുകളും തീരുമാനങ്ങളും എന്തൊക്കെയാണെന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ ഇന്ത്യ മുഴുവനും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കും എന്ന് ഉറച്ച തീരുമാനത്തില്‍ തന്നെയാണ് രാഹുല്‍ ഗാന്ധി ഇപ്പോഴും.

ഈ സാഹചര്യം നിലനില്‍ക്കെ, ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് രാഹുലിന്റെ ഒരു കാര്‍യാത്രയാണ്. വളര്‍ത്തുനായ പിഡിക്കൊപ്പം വസതിയില്‍ നിന്നും പുറത്തേക്ക് പോകുന്ന രാഹുലിന്റെ ചിത്രമാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ അനില്‍ ശര്‍മ ട്വിറ്ററിലും പങ്കുവച്ചത്.

ചിത്രം വൈറലായതോടെ ഒട്ടേറെ പേരാണ് ഇത് പങ്കുവച്ചിരിക്കുന്നത്. രാഹുലിന്റെ പ്രിയ നായക്കുട്ടിയാണ് പിഡി. മുന്‍പ് പിഡിക്കൊപ്പമുള്ള വിഡിയോ അദ്ദേഹം പങ്കുവച്ചിരുന്നു. തുഗ്ലക് ലെയിനിലെ വസതിയില്‍ നിന്ന് രാഹുല്‍ കാറോടിച്ച് പുറത്തേക്ക് വരുമ്പോള്‍ പിന്‍സീറ്റിലിരുന്ന് കാമറയിലേക്ക് നോക്കുകയാണ് പിഡി. മാധ്യമങ്ങളെ നോക്കി രാഹുലും കൈവീശുന്നുണ്ട്. പിഡിയും രാഹുലും തമ്മിലുള്ള സൗഹൃദത്തിന്റെ വിഡിയോയും ഇതിനൊപ്പം വൈറലാവുന്നുണ്ട്.

Related posts