ബർലിൻ: അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടുകൂടി യൂറോ കറൻസിയുടെ നൂറിന്റെയും, ഇരുനൂറിന്റെയും പുതിയ പതിപ്പുകൾ പ്രചാരത്തിൽവന്നു. യൂറോപ്യൻ സെൻട്രൽ ബാങ്കാണ് യൂറോപ്യൻ യൂണിയന്റെ പൊതുനാണയമായ യൂറോ കറൻസികൾ പുറത്തിറക്കിയത്. 2002ലാണ് 100, 200 യൂറോ കറൻസിയുടെ ആദ്യപതിപ്പുകൾ പുറത്തിറക്കിയത്.
ഏപ്രിൽ അവസാനത്തോടെ 500ന്റെ യൂറോ കറൻസി പൂർണമായും പിൻവലിച്ചിരുന്നു. ഇതോടെ 200ന്റെ കറൻസിയാവും ഏറ്റവും വിലകൂടിയ യൂറോ കറൻസി. 2017ൽ 50 യൂറോ കറൻസിയുടെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. ഇവ കൂടാതെ അഞ്ച്, പത്ത്, ഇരുപത്, അൻപത് കറൻസികളാണ് പ്രചാരത്തിലുള്ളത്.
ജോസ് കുന്പിളുവേലിൽ