അ​ന്ന് കാ​ര്‍​ഗി​ല്‍ യു​ദ്ധ​വീ​ര​ന്‍, ഇ​പ്പോ​ൾ വി​ദേ​ശി; സ​നാ​വു​ള്ള​യു​ടെ അ​റ​സ്റ്റി​ന്‍റെ പി​ന്നാ​ന്പു​റ​ങ്ങ​ൾ

ഗോ​ഹ​ട്ടി: 30 വ​ർ​ഷം ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ച ആ​ളെ വി​ദേ​ശി​യെ​ന്ന് ആ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്തു പോ​ലീ​സ് ജ​യി​ലി​ല​ട​ച്ചു. ആ​സാ​മി​ൽ​നി​ന്നു​ള്ള മു​ഹ​മ്മ​ദ് സ​നാ​വു​ള്ള​യെ​യാ​ണ് ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സൈ​ന്യ​ത്തി​ൽ സു​ബേ​ദാ​റാ​യി​രു​ന്ന സ​നാ​വു​ള്ള 2017-ൽ ​ആ​ണ് വി​ര​മി​ച്ച​ത്. കാ​ഷ്മീ​ർ, മ​ണി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭീ​ക​ര​ർ​ക്കെ​തി​രേ പോ​രാ​ടി​യി​ട്ടു​ള്ള സൈ​നി​ക​നാ​ണ് സ​നാ​വു​ള്ള. 2014-ൽ ​ജൂ​നി​യ​ർ ക​മ്മീ​ഷ​ൻ​ഡ് ഓ​ഫീ​സ​റാ​യി ഉ​യ​ർ​ത്തി​യ സ​നാ​വു​ള്ള​യെ, ഓ​ണ​റ​റി ലെ​ഫ​റ്റ​റ​ന്‍റാ​യും സൈ​ന്യം ബ​ഹു​മ​തി ന​ൽ​കി​യി​രു​ന്നു. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ലും സ​നാ​വു​ള്ള ഇ​ന്ത്യ​ക്കാ​യി പോ​രാ​ടി​യി​ട്ടു​ണ്ട്.

വി​ര​മി​ച്ച​ശേ​ഷം ആ​സാം ബോ​ർ​ഡ​ർ പോ​ലീ​സി​ൽ എ​സ്ഐ​യാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു സ​നാ​വു​ള്ള. അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ ത​ട​യു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക യൂ​ണി​റ്റാ​ണി​ത്. ഈ ​യൂ​ണി​റ്റ് ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ സ​നാ​വു​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ഡീ​റ്റെ​ൻ​ഷ​ൻ സെ​ന്‍റ​റി​ലാ​ണ്.

ആ​സാ​മി​ൽ കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്. സ​ർ​ക്കാ​ർ നി​യ​മ​മ​നു​സ​രി​ച്ച് 1971-നു​ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ കു​ടി​യേ​റ്റ​ക്കാ​രെ​ല്ലാം അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റ​ക്കാ​രാ​ണ്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ സ്ഥി​തി​ഗ​തി​ക​ൾ ഒ​ന്നു​കൂ​ടി വ​ഷ​ളാ​ക്കി​യെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ക്കു​ന്നു.

Related posts