ജനിച്ച തീയതിയും മാസവും നമ്പറാക്കിയപ്പോൾ  ഭാഗ്യദേവത കടാക്ഷിച്ചു; ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഓ​ണ്‍​ലൈ​ൻ ലോ​ട്ട​റിയുടെ ഏഴുകോടിയുടെ ഭാഗ്യം വന്നതിനെക്കുറിച്ച് രതീഷ് പറയുന്നതിങ്ങനെ…

കു​റ​വി​ല​ങ്ങാ​ട്: ദു​ബാ​യ് ഡ്യൂ​ട്ടി ഫ്രീ ​ഓ​ണ്‍​ലൈ​നി​ൽ ലോ​ട്ട​റി ന​ന്പ​റി​നാ​യി പ​ര​തി​യ​പ്പോ​ൾ ര​തീ​ഷ് ക​ണ്ണു​വ​ച്ച​ത് 1608-ാം ന​ന്പ​റി​ലാ​യി​രു​ന്നു.1608 എ​ന്ന ന​ന്പ​റി​ന് ര​തീ​ഷി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. അ​ത് ര​തീ​ഷി​ന്‍റെ ജ​ന​ന​ത്തീയ​തി​യാ​ണ്. ആ​ഗ​സ്റ്റ് 16. ജ​ന​ന​ത്തീയ​തി​യെ ലോ​ട്ട​റി ന​ന്പ​റാ​ക്കി മു​ന്പൊരി​ക്ക​ൽ ലോ​ട്ട​റി​യെ​ടു​ത്തി​ട്ടും ഭാ​ഗ്യം ക​ടാ​ക്ഷി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ആ ​ന​ന്പ​റി​ൽ നി​ന്ന് പി​ടി​വി​ടാ​ൻ ര​തീ​ഷ് ത​യ്യാ​റാ​യി​രു​ന്നി​ല്ല.

ജ​ന​ന​ത്തീയ​തി​ലു​ള്ള ക​ടും​പി​ടു​ത്തം ഇ​ക്കു​റി സ​മ്മാ​നി​ച്ച​ത് ഏ​ഴു കോ​ടി​യു​ടെ ഭാ​ഗ്യ​മാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് ര​തീ​ഷ് ഓ​ണ്‍​ലൈ​നി​ൽ ലോ​ട്ട​റി​യെ​ടു​ത്ത​ത്. മേ​യ് 28നാ​ണ് ന​റു​ക്കെ​ടു​പ്പും ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്ന​ത്. ഏ​ഴു​കോ​ടി​യു​ടെ ലോ​ട്ട​റി​യ​ടി​ച്ചു​വെ​ന്ന​ത് ഇ​പ്പോ​ഴും പൂ​ർ​ണമാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ലെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. ഭാ​ര്യ ര​മ്യ​യും ഇ​തേ അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ നി​ന്നു​ള്ള വ​ലി​യ മാ​റ്റം. അ​ത​ങ്ങ് വി​ശ്വ​സി​ക്കാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. ര​തീ​ഷ് ദു​ബാ​യി​ൽ നി​ന്ന് ‘ രാഷ്‌‌ട്രദീ​പി​ക​യോ​ട് ’ പ​റ​ഞ്ഞു.

ലോ​ട്ട​റി​യ​ടി​ച്ച​തോ​ടെ ഫോ​ണ്‍ കോ​ൾ സം​സാ​ര​മാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​യെ​ന്ന് ര​തീ​ഷ് പ​റ​യു​ന്നു. നാ​ട്ടി​ൽ നി​ന്ന് സ്വ​ന്ത​ക്കാ​രും ബ​ന്ധു​ജ​ന​ങ്ങ​ളു​മ​ട​ക്കം ഒ​രു​പാ​ടു​പേ​ർ വി​ളി​ച്ചു. സു​ഹൃ​ത്തു​ക്ക​ളും സ​ഹ​പാ​ഠി​ക​ളും വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ ആ​രാ​ഞ്ഞി​രു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം കോ​ളു​ക​ൾ എ​ത്തി​യ​താ​യി ര​തീ​ഷ് പ​റ​ഞ്ഞു. നാ​ട്ടി​ൽ നി​ന്ന് വി​വി​ധ ബാ​ങ്ക് അ​ധി​കൃ​ത​രും വി​ളി​ച്ച് സം​സാ​രി​ച്ചു.

ലോ​ട്ട​റി തു​ക​യു​ടെ വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് ഇ​നി​യും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു. നാ​ട്ടി​ലു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി കൂ​ടി ആ​ലോ​ചി​ച്ച് തീ​രു​മാ​നി​ക്കും. പ​ണം ല​ഭി​ക്കാ​ൻ ഒ​രു​ മാ​സ​ത്തോ​ളം സ​മ​യം വേ​ണ്ടി​വ​ന്നേ​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ.

നാ​ട്ടി​ലെ ലോ​ട്ട​റി​യി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി മു​ഴു​വ​ൻ തു​ക​യും സ​മ്മാ​ന​തു​ക​യാ​യി ല​ഭി​ക്കും. നി​കു​തി​യി​ന​ത്തി​ൽ കു​റ​വു​ണ്ടാ​കി​ല്ല. ഫോ​ണി​ൽ സ​ന്തോ​ഷ​വും അ​ഭി​ന​ന്ദ​ന​വു​മാ​യി പ​ല​രും വി​ളി​ക്കു​ന്പോ​ഴും ഇ​തൊ​ക്കെ ഇ​നി​യും സ​ത്യ​മോ എ​ന്ന ഭാ​വ​ത്തി​ലാ​ണ് ര​തീ​ഷും ര​മ്യ​യും.

Related posts