പത്തനംതിട്ട: മനുഷ്യ നിർമിത പ്രളയം സൃഷ്ടിച്ച് കേരളത്തെ ദുരന്ത ഭൂമിയാക്കിയ കേരള സർക്കാർ ജനങ്ങളുടെമേൽ പ്രളയസെസ് ഏർപ്പെടുത്തി വീണ്ടും ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ കോണ്ഗ്രസ് പ്രക്ഷോഭം. സംസ്ഥാനത്തൊട്ടാകെ കോണ്ഗ്രസ് പ്രക്ഷോഭം ആരംഭിക്കുന്നതിൻറെ ഭാഗമായി ജില്ലയിലെ ആറ് താലൂക്ക് ഓഫീസുകൾക്കു മുന്പിൽ ഒന്നിന് രാവിലെ 10ന് കൂട്ടധർണ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
ഇന്ന് കെപിസിസി നടത്താൻ ആഹ്വാനം ചെയ്ത താലൂക്ക് ഓഫീസുകൾക്ക് മുന്പിലെ ധർണയാണ് ഒന്നിന് പത്തനംതിട്ട ജില്ലയിൽ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5000 ൽപരം കോടിരൂപ ലഭിച്ചിട്ടും അത് പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിൽ വിനിയോഗിക്കുക ചെയ്തിട്ടില്ലെന്നും ഡിസിസി കുറ്റപ്പെടുത്തി.
സർക്കാർ ഉദ്യോഗസ്ഥരെ പീഡിപ്പിച്ച് സാലറി ചലഞ്ചിലൂടെ 1000 ൽപരം കോടി രൂപ സമാഹരിക്കുകയും സർക്കാർ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പ്രളയ ഭൂമിയിൽ നിന്നും പോലും പണപ്പിരിവ് നടത്തിയ സർക്കാർ ജനങ്ങളുടെ നിത്യജീവിതത്തിൽ അമിതഭാരം അടിച്ചേൽപിക്കുന്ന പ്രളയ സെസ് പിരിവിൽ നിന്നും പിന്തിരിയണമെന്നും ആവശ്യപ്പെട്ടാണ് ധർണ.
ഗ്രസ് രാഷ്ട്രീയ കാര്യസമിതി അംഗം പ്രഫ. പി.ജെ കുര്യനും മല്ലപ്പള്ളിയിൽ മുൻ ഡിസിസി പ്രസിഡന്റ് കെ.ശിവദാസൻ നായരും റാന്നിയിൽ ആന്റോ ആന്റണി എംപിയും, പത്തനംതിട്ടയിൽ കോഴഞ്ചേരി താലൂക്ക് ഓഫിസിനു മുന്പിൽ ഡിസിസി പ്രസിഡന്റ് ബാബു ജോർജും കോന്നിയിൽ കെപിസിസി സെക്രട്ടറി പഴകുളം മധുവും അടൂരിൽ മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജും കൂട്ടധർണ ഉദ്ഘാടനം ചെയ്യും.