വിവാഹം കഴിഞ്ഞ് വധു ഭര്‍ത്തൃവീട്ടിലേക്ക് പുറപ്പെടുമ്പോള്‍ കരയണമെന്ന് എന്താ ഇത്ര നിര്‍ബന്ധം ! കരച്ചില്‍ അഭിനയിച്ച് പൊട്ടിച്ചിരിച്ച് വധു; വീഡിയോ വൈറലാവുന്നു…

വിവാഹം കഴിഞ്ഞ് ഭര്‍ത്തൃവീട്ടിലേക്ക് പോകുമ്പോള്‍ വധു പൊട്ടിക്കരയുന്നത് നമ്മുടെ നാട്ടിലെ പതിവു കാഴ്ചയാണ്. വധുവിന് ദുഖമില്ലെങ്കില്‍ പോലും കരഞ്ഞേ തീരു എന്നതാണ് സ്ഥിതി. ചുരുക്കിപ്പറഞ്ഞാല്‍ ഇല്ലാത്ത സങ്കടം ഉണ്ടാക്കിക്കരയണം. എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ഈ പതിവുകള്‍ എല്ലാം തെറ്റുന്ന കാഴ്ചയാണ് കാണുന്നത്. ആടി പാടി ആഘോഷമായി നടക്കുന്ന കല്യാണത്തിനുശേഷം, ഭര്‍തൃവീട്ടിലേക്കു വീട്ടിലേക്കു പോകുമ്പോള്‍ മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന പെണ്‍കുട്ടികളാണ് ഇന്നുള്ളത്.

ഭര്‍തൃവീട്ടിലേക്കു പോകും മുന്‍പ് കരച്ചില്‍ അഭിനയിക്കാന്‍ ശ്രമിക്കുകയും പിന്നീട് പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പൊട്ടിച്ചിരിക്കുന്ന പെണ്‍കുട്ടിയെ കണ്ട് ബന്ധുക്കള്‍ക്കും ചിരി അടക്കാനായില്ല. ബന്ധുക്കളെ കെട്ടിപ്പിടിച്ചും പെണ്‍കുട്ടി കരയാന്‍ ശ്രമിക്കുന്നുണ്ട്. പിന്നീട് എല്ലാവരും ചേര്‍ന്ന് സന്തോഷത്തോടെ വധുവിനെ യാത്രയാക്കുന്നു. ദുബായില്‍ നടന്ന ഒരു ഇന്ത്യന്‍ വിവാഹത്തിനിടയിലാണ് ചിരി പടര്‍ത്തിയ ഈ സംഭവം.

Related posts