തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റന്റിനെ ആംബുലന്‍സ് ഡ്രൈവര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ആശുപത്രി ജീവനക്കാരി പുഷ്പ (39) യ്ക്കാണ് വെട്ടേറ്റത്. ഇന്നു രാവിലെ 6.30ന് മെഡിക്കല്‍കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.
ജോലിക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ നിഥിന്(34) ഇവര്‍ക്കു സമീപമെത്തി ആക്രമിക്കുകയായിരുന്നു. പുഷ്പയെ ആക്രമിക്കുന്നതുകണ്ട് സമീപത്തുണ്ടായിരുന്നവരാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ തടഞ്ഞുവച്ച് പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു. കൊല്ലം സ്വദേശിയായ നിഥിൻ ആംബുലന്‍സ് ഡ്രൈവർ ആണ്.
വ്യക്തിവിരോധമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു. ചെവിക്ക് ഗുരുതരമായി പരിക്കേറ്റ പുഷ്പയെ സര്‍ജറി യൂണിറ്റില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിഥിനെ മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലെടുത്തു.