പബ്ജി ഗെയിമിനോടുള്ള അമിതമായ താത്പര്യം രോഗം! അമിത ഉപയോഗമുള്ളവരെ മാനസിക രോഗിയായി കണക്കാക്കുമെന്നും ചികിത്സ തേടണമെന്നും ലോകാരോഗ്യ സംഘടന

ഏതെങ്കിലും തരത്തിലുള്ള ഗെയിമുകളെ ലോകാരോഗ്യ സംഘടന വിലക്കിയതായി ഇതുവരെയും കേട്ടിട്ടില്ലല്ലോ. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുന്നു. യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയില്‍ തരംഗമായി മാറിയിരിക്കുന്ന പബ്ജി ഗെയിമുകളാണ് മേലില്‍ അത് കളിക്കുന്നവര്‍ക്ക് രോഗമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

പബ്ജി ഗെയിമിനോടുള്ള വലിയ താല്‍പര്യം ഇനിമുതല്‍ ഒരു രോഗമാണെന്ന് ലോക ആരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിരിക്കുകയാണ്. മൊബൈല്‍-കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് ഗെയിമുകള്‍ക്ക് അകപ്പെട്ടിരിക്കുന്നത് ഒരു മാനസിക രോഗമായി കണക്കാക്കുമെന്നാണ് ഡബ്ല്യു.എച്ച്.ഒ പറയുന്നത്. ഗെയിമിങ് ശീലങ്ങള്‍ ഒരു വര്‍ഷത്തിലധികമായി അനിയന്ത്രിതമായും അനാരോഗ്യമായും തുടരുന്ന സാഹചര്യത്തിലാണ് അത് ഒരു രോഗമായി പരിഗണിക്കേണ്ടത്.

ഡബ്ല്യു.എച്ച്.ഒ പ്രസിദ്ധീകരിക്കുന്ന അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയില്‍ (International Classification of Diseases – ICD) 11ാംമത് പതിപ്പിലാണ് ഗെയിംമിഗ് ശീലങ്ങളെ ഒരു മാനസിക രോഗമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വേണ്ട വിധത്തിലുള്ള പഠനങ്ങള്‍ക്കു ശേഷമാണൊ ഇത്തരത്തിലൊരു തീരുമാനത്തിലെത്തി എന്നതില്‍ ഇപ്പോഴും തര്‍ക്കം നടക്കുന്നുണ്ട്. എങ്കിലും ഏറ്റവും പുതിയ ഐ.സി.ഡി 72-ാം ലോക സമ്മേളനത്തില്‍ വച്ച് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

ജീവിതത്തിലെ ദൈനംദിനകാര്യങ്ങളേക്കാള്‍ പ്രാധാന്യം ഗെയിമിങിന് നല്‍കുന്ന സാഹചര്യത്തിലാണ് അതിനെ ഒരു രോഗമായി കണക്കാക്കി ചികിത്സ തേടേണ്ടത്. അന്താരാഷ്ട്ര രോഗങ്ങളുടെ പട്ടികയിലെ മെന്റല്‍, ബിഹേവിയറല്‍ ഓര്‍ ന്യൂറോഡെവലപ്‌മെന്റല്‍ ഡിസോര്‍ഡര്‍ എന്ന ഭാഗത്താണ് ഗെയിമിങ് ഡിസോര്‍ഡറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Related posts