ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ട്ട്  നിർമ്മിച്ച റോഡ്  കുടിവെള്ള പൈപ്പ് പൊട്ടി തകർന്നു; ഈ പ്രദേശത്ത് പൈപ്പ് പൊട്ടുന്നത് സ്ഥിരം സംഭവമെന്ന് നാട്ടുകാർ

അ​ടൂ​ർ: ഒ​മ്പ​ത് കോ​ടി രൂ​പ ചെ​ല​വി​ട്ട് ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ൽ അ​ടു​ത്ത​യി​ടെ ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡ് പൈ​പ്പ് പൊ​ട്ടി ത​ക​ർ​ന്നു. പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​നു കി​ഴ​ക്ക് മാ​ടാം​കു​ള​ഞ്ഞി​പ്പ​ടി ഭാ​ഗ​ത്താ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 1.45ന് ​പൈ​പ്പ് പൊ​ട്ടി വെ​ള്ളം ഫൗ​ണ്ട​ൻ പോ​ലെ ഉ​യ​ർ​ന്ന് പൊ​ങ്ങി ഒ​ഴു​കി​യ​ത്.

ഇ​തോ​ടെ ടാ​റിം​ഗ് ഭാ​ഗം പാ​ളി​യാ​യി ഉ​യ​ർ​ന്നു പൊ​ങ്ങു​ക​യും വെ​ള്ള​ത്തി​ന്‍റെ മ​ർ​ദ്ദം താ​ങ്ങാ​നാ​കാ​തെ ശ​ക്തി​യാ​യി മു​ക​ളി​ലേ​ക്ക് കു​ത്തി​യൊ​ഴു​കു​ക​യു​മാ​യി​രു​ന്നു. മാ​ടാം​കു​ള​ഞ്ഞി​പ്പ​ടി ഭാ​ഗ​ത്തു നി​ന്ന് പു​റം ചു​റ്റി​പ്പ​ടി ബ്രാ​ഞ്ച് ലൈ​ൻ പ്ര​ധാ​ന ജ​ല​വി​ത​ര​ണ പൈ​പ്പി​നോ​ടു വെ​ൽ​ഡിം​ഗ് ന​ട​ത്തി യോ​ജി​പ്പി​ച്ച ഭാ​ഗ​ത്ത് വെ​ൽ​ഡിം​ഗ് ഇ​ള​കി​പ്പോ​യ​താ​ണ് വെ​ള്ളം ശ​ക്തി​യാ​യി പു​റ​ത്തേ​ക്കൊ​ഴു​കാ​ൻ കാ​ര​ണ​മെ​ന്ന് ജ​ല അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വെ​ള്ളം റോ​ഡി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ​തോ​ടെ റോ​ഡി​ന്‍റെ ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കെ​പി റോ​ഡി​ൽ പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​രു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് മു​ന്പ് പ​ഴ​ക്കം ചെ​ന്ന എ​സി പൈ​പ്പ് ലൈ​ൻ മാ​റ്റി മ​ർ​ദ്ദം താ​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള ജി​ഐ പൈ​പ്പു​ക​ൾ​സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് റോ​ഡ് ടാ​റിം​ഗ് ന​ട​ന്ന​ത്.

ന​വം​ബ​ർ ആ​ദ്യം പ​ഴ​യ​തി​നു പ​ക​രം പു​തി​യ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന ന​ട​പ​ടി ആ​രം​ഭി​ച്ചെ​ങ്കി​ലും പ​ണി ഇ​ഴ​ഞ്ഞു നീ​ങ്ങി​യ​തി​നെ​തി​രെ ജ​ല അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ഒ​ടു​വി​ൽ ഇ​ട്ടും ഇ​ഴ​ഞ്ഞും പ​ണി പൂ​ർ​ത്തി യാ​ക്കി​യ​തോ​ടെ​യാ​ണ് ടാ​റിം​ഗ് ആ​രം​ഭി​ച്ച​ത്.

ടാ​റിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ച​തോ​ടെ റോ​ഡി​ൽ ത​ല​ങ്ങും വീ​ല​ങ്ങും പൈ​പ്പ് പൊ​ട്ടി റോ​ഡ് ത​ക​രാ​ൻ തു​ട​ങ്ങി. മ​രി​യാ ആ​ശു​പ​ത്രി​യു​ടെ മു​ൻ​വ​ശം, കി​ഴ​ക്കു​വ​ശം, കോ​ട്ട​മു​ക​ൾ ജം​ഗ്ഷ​ൻ, എം​സ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മു​ൻ​വ​ശം തു​ട​ങ്ങി പ​ല ഭാ​ഗ​ത്തും പൈ​പ്പ് പൊ​ട്ടി​യ​തോ​ടെ ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച റോ​ഡ് ത​ക​ർ​ന്നു.

Related posts