കുലുക്കി സര്‍ബത്ത് എന്ന വന്‍മരം വീണു ഇനിയാര് ! ഈ ചോദ്യത്തിന് ഉത്തരമാണ് ‘ഫുല്‍ജാര്‍ സോഡ’;കേരളത്തില്‍ തരംഗമാവുന്ന ഫുല്‍ജാര്‍ സോഡയുടെ വിശേഷങ്ങള്‍ ഇങ്ങനെ…

ഒരു കാലത്ത് കേരളത്തില്‍ തരംഗമായ കുലുക്കി സര്‍ബത്തിന്റെ സ്ഥാനം ഇപ്പോള്‍ ഏറ്റെടുത്തിരിക്കുകയാണ് ഫുല്‍ജാര്‍ സോഡ. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയില്‍. നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോര്‍ന്നാല്‍ ഫുല്‍ജാര്‍ റെഡി. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസില്‍ തയാറാക്കിയ രുചി മിശ്രിതം വലിയഗ്ലാസിലേക്ക് ചേര്‍ക്കുമ്പോള്‍ പതഞ്ഞുപൊങ്ങിവരുന്ന ആ നിമിഷത്തില്‍ തന്നെ ഇത് അകത്താക്കിയാല്‍ രുചി കൂടും. 15 രൂപ മുതല്‍ 30 രൂപ വരെയാണ് കടകളില്‍ ഫുല്‍ജാര്‍ സോഡയ്ക്ക് വില.

ചെറുനാരങ്ങ (1), ഇഞ്ചി,കാന്താരി മുളക്,ഉപ്പ്,കസ്‌കസ്,പുതിനയില,പഞ്ചസാരപ്പാനി,സോഡ എന്നിവയാണ് ഫുല്‍ജാര്‍ സോഡ തയ്യാറാക്കാന്‍ വേണ്ട സാധനങ്ങള്‍. ചെറിയ ഗ്ലാസില്‍ രണ്ട് കഷണം നാരങ്ങ പിഴിഞ്ഞ ശേഷം. ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച് ഉപ്പ് ചേര്‍ത്ത ശേഷം കസ്‌കസ് ചേര്‍ക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുല്‍ജാര്‍ സോഡറെഡി. പുതിനയില രുചി ഇഷ്ടമുള്ളവര്‍ക്ക് അതും അരച്ചു ചേര്‍ക്കാം. എന്തായാലും ഇപ്പോള്‍ ഫുല്‍ജാര്‍ സോഡയ്ക്ക് മലയാളികള്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡാണ്.

Related posts