കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ത് ക​ണ്ണൂ​രി​ന്‍റെ നാ​ലു മ​ക്ക​ൾ, ‍ഒ​രു മ​രു​മ​ക​ൻ

ക​ണ്ണൂ​ർ: കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​കു​ന്ന ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള നാ​ലാ​മ​ത്തെ​യാ​ളാ​ണ് വി.​മു​ര​ളീ​ധ​ര​ൻ. കെ.​ക​രു​ണാ​ക​ര​ൻ, ഇ.​അ​ഹ​മ്മ​ദ്, കെ.​സി.​വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​രാ​ണ് ഇ​തി​നു​മു​ന്പ് കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​ങ്ങ​ളാ​യ​ത്. പി.​വി.​ന​ര​സിം​ഹ​റാ​വു മ​ന്ത്രി​സ​ഭ​യി​ൽ വ്യ​വ​സാ​യ മ​ന്ത്രി​യാ​യി​രു​ന്നു ക​ണ്ണൂ​ർ ചി​റ​ക്ക​ൽ സ്വ​ദേ​ശി​യാ​യ കെ.​ക​രു​ണാ​ക​ര​ൻ. രാ​ജ്യ​സ​ഭ​യി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റം​ഗ​മാ​യ​ത്.

ഏ​റ്റ​വും കു​ടു​ത​ൽ കാ​ലം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രു​ന്ന മ​ല​യാ​ളി ക​ണ്ണൂ​ർ സ്വ​ദേ​ശി ഇ.​അ​ഹ​മ്മ​ദാ​ണ്. ഡോ.​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ ര​ണ്ടു മ​ന്ത്രി​സ​ഭ​ക​ളി​ലാ​യി 3642 ദി​വ​സ​മാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​യാ​യി​രു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ മു​സ്‌​ലിം ലീ​ഗ് നേ​താ​വും അ​ഹ​മ്മ​ദ് ത​ന്നെ. വി​ദേ​ശ​കാ​ര്യം, റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി സ്ഥാ​ന​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം വ​ഹി​ച്ച​ത്.

ഇ​ക്കാ​ല​ത്ത് പൊ​ന്നാ​നി, മ​ല​പ്പു​റം മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ് പ്ര​തി​നി​ധീ​ക​രി​ച്ച​ത്. ര​ണ്ടാം യു​പി​എ സ​ർ​ക്കാ​രി​ലാ​ണ് മാ​ത​മം​ഗ​ലം ക​ണ്ടോ​ന്താ​ർ സ്വ​ദേ​ശി​യാ​യ കെ.​സി.​വേ​ണു​ഗോ​പാ​ൽ സ​ഹ​മ​ന്ത്രി​യാ​യ​ത്. ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം ഊ​ർ​ജം, വ്യോ​മ​യാ​ന വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​വ​ഹി​ച്ചു.

ക​ണ്ണൂ​രി​ന്‍റെ ഒ​രു മ​രു​മ​ക​നും കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടു​ണ്ട്. ദേ​വ​ഗൗ​ഡ, ഐ.​കെ.​ഗു​ജ്റാ​ൾ മ​ന്ത്രി​സ​ഭ​ക​ളി​ൽ അം​ഗ​മാ​യി​രു​ന്ന സി.​എം.​ഇ​ബ്രാ​ഹിം. ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​വീ​ട് കൂ​ത്തു​പ​റ​ന്പ് നീ​ർ​വേ​ലി​യി​ലാ​ണ്.

Related posts