ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​രെ  സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യമെന്ന് മ​ന്ത്രി

കൊല്ലം: ആ​ഗോ​ള തൊ​ഴി​ല്‍ ക​മ്പോ​ള​ത്തി​ല്‍ ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ നൈ​പു​ണ്യ​മു​ള്ള​വ​രെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ച​വ​റ​യി​ലെ ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍റ് ക​ണ്‍​സ്ട്ര​ക്ഷ​നി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്കു​ള്ള ബി​രു​ദ​ദാ​ന ച​ട​ങ്ങും ഓ​ഫ​ര്‍ ലെ​റ്റ​ര്‍ കൈ​മാ​റു​ന്ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ഒ​ക്‌​ടോ​ബ​റി​ല്‍ ആ​രം​ഭി​ച്ച ആ​ദ്യ ബാ​ച്ചു​ക​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ 54 വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 42 പേ​ര്‍​ക്കും ജോ​ലി​ക്ക് അ​വ​സ​രം ല​ഭി​ച്ച​ത് ശു​ഭ​സൂ​ച​ന​യാ​ണ്. 12 പേ​ര്‍ ഉ​പ​രി​പ​ഠ​നം കാ​ര​ണ​മാ​ണ് ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​ത്ത​ത്.നി​ര്‍​മാ​ണ​മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ഴ് കോ​ഴ്‌​സു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ തു​ട​ങ്ങി​യ​ത്. ഇ​തി​ല്‍ നാ​ല് ടെ​ക്‌​നി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളും ഒ​രു മാ​നേ​ജീ​രി​യ​ല്‍ കോ​ഴ്‌​സും പൂ​ര്‍​ത്തി​യാ​യി. മാ​നേ​ജീ​രി​യ​ല്‍ കോ​ഴ്‌​സി​ല്‍ പ​ഠി​ക്കു​ന്ന 110 പേ​ര്‍​ക്ക് മി​ക​ച്ച പ്ലെ​യി​സ്‌​മെ​ന്‍റ് ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ട്.

2020 ജ​നു​വ​രി​യോ​ടെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് കൂ​ടു​ത​ല്‍ കോ​ഴ്‌​സു​ക​ള്‍ ആ​രം​ഭി​ച്ച് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​കും. നി​ര്‍​മാ​ണ മേ​ഖ​ല​യ്‌​ക്കൊ​പ്പം സേ​വ​ന മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ള്‍ കൂ​ടി ഉ​ദേ്യാ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള കോ​ഴ്‌​സു​ക​ള്‍​ക്കാ​യി​രി​ക്കും പ്രാ​ധാ​ന്യം ന​ല്‍​കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജൂ​ലൈ മാ​സം ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഉ​ള്‍​പ്പെ​ടെ ഒ​മ്പ​ത് മാ​നേ​ജീ​രി​യ​ല്‍ കോ​ഴ്‌​സു​ക​ളും ആ​റ് ടെ​ക്‌​നി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളും മൂ​ന്ന് സൂ​പ്പ​ര്‍​വൈ​സ​റി കോ​ഴ്‌​സു​ക​ളും തു​ട​ങ്ങും. ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ഫെ​സി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യു​മാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ധാ​ര​ണാ​പ​ത്രം ഒ​പ്പു​വെ​ച്ചി​ട്ടു​ണ്ട്.

നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ സേ​വ​ന​രം​ഗ​ത്ത് ലോ​ക​ത്താ​ക​മാ​ന​മു​ള്ള ജോ​ലി സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ ഇ​ത് സ​ഹാ​യി​ക്കും. തൊ​ഴി​ല്‍​സാ​ധ്യ​ത​ക​ളു​ള്ള പു​തി​യ കോ​ഴ്‌​സു​ക​ള്‍ ക​ണ്ടെ​ത്തി അ​വ ആ​രം​ഭി​ക്കാ​ന്‍ കേ​ര​ള അ​ക്കാ​ദ​മി ഫോ​ര്‍ സ്‌​കി​ല്‍​സ് എ​ക്‌​സ്‌​ല​ന്‍​സും ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് അ​ധി​കൃ​ത​രും മു​ന്‍​കൈ​യെ​ടു​ക്ക​ണം.

ഇ​തി​നാ​വ​ശ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ല്‍ നി​ന്നു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്‍ വി​ജ​യ​ന്‍ പി​ള്ള എംഎ​ല്‍എ ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ്ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ ​ആ​ശാ തോ​മ​സ്, ചി​ത്രാ പ്ര​സാ​ദ്, ജി ​ബാ​ലു, എ​സ് ഷാ​ജു, ര​മേ​ശ് പാ​ലേ​രി തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts