യാത്രക്കിടയിൽ വഴി മുടക്കി റോഡിൽ കടപുഴകി വീണ മരത്തെ പി.കെ. രാംദാസ് എന്ന് വിശേഷിപ്പിച്ച് നടൻ രമേഷ് പിഷാരടി. മോഹൻലാൽ നായകനായ ലൂസിഫറിൽ പി.കെ. രാംദാസ് എന്ന വൻ മരം വീണു, പകരം ആര് എന്ന ഡയലോഗ് ഏറെ ശ്രദ്ധേയമായിരുന്നു. ഇതിനെ ചുറ്റിപ്പറ്റി സോഷ്യൽമീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് തന്റെ യാത്ര മുടക്കിയ മരത്തെ പി.കെ. രാംദാസ് എന്ന് രമേഷ് പിഷാരടിയും വിശേഷിപ്പിച്ചത്. കൂടാതെ ഗതാഗതം തടസമാക്കിയ മരത്തെ റോഡിൽ നിന്നും മാറ്റുവാൻ പുലർച്ചെ രണ്ട് മണിക്ക് കർമനിരതരായ പോലീസിനും ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കും പിഷാരടിയുടെ വക സല്യൂട്ടും ഉണ്ട്.
ഉദ്യോഗസ്ഥരോട് സംസാരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.