തിരുവനന്തപുരം: ബിജെപിയോട് ശത്രുതയില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. കാസർഗോട്ടെ എംപി എന്ന നിലയിൽ തനിക്ക് ബിജെപിയോടു ശത്രുതാ മനോഭാവമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയപ്പോഴായിരുന്നു പ്രതികരണം.
ഫിഷറീസിന് പ്രത്യേക മന്ത്രാലയം വേണമെന്ന് പാര്‍ലമെന്റിൽ ആവശ്യപ്പെടുമെന്ന് തൃശൂര്‍ എംപി ടി.എന്‍ പ്രതാപൻ പറഞ്ഞു. എംപിയെന്ന നിലയിൽ കേരളത്തിലെ പൊതുപ്രശ്നങ്ങളിൽ ഇടപെടുമെന്നു ചാലക്കുടി എംപി ബെന്നി ബഹനാനും പ്രതികരിച്ചു.