ശാസ്താംകോട്ട: വേണ്ടത്ര അറ്റകുറ്റപ്പണികൾ നടത്താതെ കനാലുകൾ തുറന്ന് വിട്ടതിനെ തുടർന്ന് കനാൽ ചോർന്ന് വ്യാപക നഷ്ടം.ഭരണിക്കാവ് – പതാരം കനാലിൽ കൂടി വെള്ളം കടന്ന് പോകുന്ന ശാസ്താംകോട്ട കിഴക്കേ പള്ളിശ്ശേരിക്കൽ ഭാഗത്താണ് കനാൽ ചോരുന്നത്. ഇത് മൂലം കിണറുകളും കക്കൂസുകളും നിറഞ്ഞ് ഒഴുകുകയും കൃഷികൾ വ്യാപകമായി നശിച്ചു കൊണ്ടിരിക്കുകയുമാണ്.
വെള്ളം കുടുതൽ ആയതിനാൽ വയലുകളിൽ കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ട്.വീടുകൾക്ക് ചുറ്റും വെള്ളം കിടക്കുന്നത് ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. റോഡുകളിൽ കുടിവെള്ളം തുടർച്ചയായിഒഴുകി കൊണ്ടിരിക്കുന്നതിനാൽ റോഡ് തകർച്ചയ്ക്കും ഇത് കാരണമായേക്കും.
വെള്ളം കടത്തിവിടുന്നതിന്റെ ശക്തി പരിമിതപ്പെടുത്തിയാൽ ഈ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ കഴിയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. എ ന്നാൽ കനാലിൻ്റെ അവസാന ഭാഗം വരെ വെള്ളം എത്തണമെങ്കിൽ നിശ്ചിത ശക്തിയിൽ വെള്ളം കടത്തിവിടണമെന്നാണ് കെഐപി അധികൃതർ പറയുന്നത്.