പരാജയങ്ങളില്‍ പതറരുത്! പരീക്ഷയ്ക്ക് തയാറെടുത്തു കൊണ്ടിരിക്കെയാണ് പ്രളയത്തില്‍ വീടു മുങ്ങിയത്; കേരളത്തില്‍ നിന്ന് ഒന്നാം റാങ്കു നേടിയ ആര്‍. ശ്രീലക്ഷ്മി പറയുന്നു

കൊ​ച്ചി: സ​മൂ​ഹ​ത്തി​നു​വേ​ണ്ടി പ്ര​വ​ര്‍​ത്തി​ക്കു​കയാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ ദേ​ശീ​യ​ത​ല​ത്തി​ല്‍ 29-ാം റാ​ങ്കും, കേ​ര​ള​ത്തി​ല്‍ നി​ന്ന് ഒ​ന്നാം റാ​ങ്കും നേ​ടി​യ ആ​ർ. ശ്രീ​ല​ക്ഷ്മി. എറണാ കുളം ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​റി​ല്‍ പ്ര​തി​മാ​സ​പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യി​ല്‍ “നാ​ളെ​യെ ഇ​ന്നു​കൊ​ണ്ടു നേ​ട​ണം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി.

ഏ​തു വി​ഷ​മ​ഘ​ട്ട​ത്തി​ലും പി​ന്തിരി​ഞ്ഞു പോ​ക​രു​ത് എ​ന്ന​താ​ണ് എ​നി​ക്കു ല​ഭി​ച്ച പാ​ഠം. പ​ഠ​ന​ത്തോ​ടൊ​പ്പം പാ​ഠ്യേ​ത​ര വി​ഷ​യ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്ത​ത് കൂ​ടു​ത​ല്‍ ഗു​ണ​ക​ര​മാ​യി. ഒ​പ്പം വാ​യ​ന​യാ​ണ് എ​ന്നും മു​ത​ല്‍​ക്കൂ​ട്ട്. പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ത്തു കൊ​ണ്ടി​രി​ക്കെ​യാ​ണ് പ്ര​ള​യ​ത്തി​ല്‍ വീ​ടു മു​ങ്ങി​യ​ത്.

മാ​താ​പി​താ​ക്ക​ള്‍ വീ​ടി​നു​മു​ക​ളി​ല്‍ നി​ന്ന​പ്പോ​ള്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന്നാ​ണ് ര​ക്ഷി​ച്ച​ത്. അ​റി​വി​ലും വ്യ​ക്തി​ത്വ​ത്തി​ലും ഒ​ത്തി​രി മാ​റ്റ​ങ്ങ​ള്‍ വ​രുത്താ​ന്‍ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ലൂ​ടെ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​തീ​ക്ഷ​ച്ച​തി​ലും മി​ക​ച്ച അ​വ​സ​ര​മാ​ണ് ല​ഭി​ച്ച​ത്, ഒ​പ്പം വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വവും ത​ന്നി​ലു​ണ്ടെ​ന്ന് ശ്രീ​ല​ക്ഷ്മി പ​റ​ഞ്ഞു.

വി​കാ​ര​സം​യ​മ​ന​മാ​ണ് സം​സ്‌​കാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ സ്വ​ഭാ​വമെന്ന് പ്രഫ. എം.​കെ. സാ​നു അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ന്ത​രി​ക​മാ​യ ഇ​ച്ഛാ​ശ​ക്തി​യു​ടെ പ​ര്യാ​യ​മാ​ണ് വി​ന​യം. അ​തി​ലൂ​ടെ മ​റ്റുള്ളവരുടെ പ്ര​ശ്ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യ​ട്ടെ​യെ​ന്ന് അദ്ദേഹം പറഞ്ഞു.

പ്രഫ. സാ​നു​വും ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ര്‍ ഫാ. ​റോ​ബി ക​ണ്ണ​ന്‍​ചി​റ​യും ചേ​ര്‍​ന്ന് ശ്രീലക്ഷ്മിക്ക് ഉ​പ​ഹാ​രം ന​ല്‍​കി. മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. കൊ​ച്ചി കോ​ര്‍​പറേ​ഷ​ന്‍ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ കെ. ​വി. പി. ​കൃ​ഷ്ണ​കു​മാ​ർ, ഡി. ​ബി. ബി​നു, ആ​ർ.​എ​ല്‍. വി. ​സു​ജാ​ത, ജി​ജോ പാ​ല​ത്തി​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts