ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം; വൈപ്പിൻകാരുടെ സമരം ഇനി മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ

വൈ​പ്പി​ൻ : ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി​യും എം​എ​ൽ​എ​യും ത​ന്ന ഉ​റ​പ്പ് ഇ​നി​യും പാ​ലി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ഗോ​ശ്രീ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി അ​റി​യി​ച്ചു. ര​ണ്ട് വ​ർ​ഷം മു​ന്പ് സ​മി​തി എ​റ​ണാ​കു​ള​ത്ത് വ​ഞ്ചി സ്ക്വ​യ​റി​ൽ പ്ര​തി​ഷേ​ധ സം​ഘ​ടി​പ്പി​ക്കു​ക​യും വൈ​പ്പി​ൻ​ക​ര​യി​ലെ ജ​ന​ങ്ങ​ൾ ഒ​പ്പി​ട്ട ഭീ​മ ഹ​ർ​ജി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ൽ​ക​ണ്ട് സ​മ​ർ​പ്പി​ക്കു​യും ചെ​യ്തി​രു​ന്നു.

‌ ഇ​തേ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​ദ്ദേ​ഹം എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​റോ​ട് ഇ​ക്കാ​ര്യ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യും ചെ​യ്തു. ഇ​തേ തു​ട​ർ​ന്ന് പൊ​തു​ജ​ന​ത്തി​ൻ​റെ യാ​ത്രാ ക്ലേ​ശം നേ​രി​ൽ മ​ന​സ്സി​ലാ​ക്കു​വാ​ൻ ക​ള​ക്ട​ർ ബ​സ്സി​ൽ യാ​ത്ര ചെ​യ്ത് അ​നു​കൂ​ല റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്ന​താ​ണ്.

എം​എ​ൽ​എ എ​സ്. ശ​ർ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വൈ​പ്പി​നി​ൽ വി​വി​ധ ക​ക്ഷി​നേ​താ​ക്ക​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് നേ​താ​ക്ക​ളു​ടെ​യും യോ​ഗം സം​ഘ​ടി​പ്പി​ക്കു​യും ആ ​യോ​ഗ​ത്തി​ൽ വ​ച്ചു​ണ്ടാ​യ തീ​രു​മാ​ന​പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​ക്ക് മ​റ്റൊ​രു നി​വേ​ദ​നം​കൂ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

‌ മാ​ത്ര​മ​ല്ല 2004ൽ ​ഗോ​ശ്രീ​പാ​ലം തു​റ​ന്ന​തു​മു​ത​ൽ ഗോ​ശ്രീ ബ​സു​ക​ളു​ടെ ന​ഗ​ര​പ്ര​വേ​ശ​നം ഉ​ട​ൻ സാ​ധ്യ​മാ​ക്കു​മെ​ന്ന് മാ​റി​മാ​റി വ​രു​ന്ന സ​ർ​ക്കാ​രു​ക​ൾ ഉ​റ​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും 15 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ ന​ഗ​ര​പ്ര​വേ​ശ​നം സാ​ധ്യ​മാ​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് ആ​ക്ക​യി​ട്ടു​ള്ള​തെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ പോ​ൾ .ജെ .​മാ​ന്പി​ള്ളി വ്യ​ക്ത​മാ​ക്കി.

Related posts