പു​തു​ക്കാ​ട് ഒ​രാ​ൾ​ക്കു​കൂ​ടി മ​ഞ്ഞ​പ്പി​ത്തം; ആ​രോ​ഗ്യ​വ​കു​പ്പ് പരിശോധനയിൽ ആ​റു ത​ട്ടു​ക​ട​ക​ളി​ൽനി​ന്ന് പി​ഴ ഈ​ടാ​ക്കി

പു​തു​ക്കാ​ട്: മ​ഞ്ഞ​പ്പിത്തം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​ക്കാ​ട് മേ​ഖ​ല​യി​ലെ പാ​ത​യോ​ര​ത്തു​ള്ള ത​ട്ടു​ക​ട​ക​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ചൂ​ടു​വെ​ള്ളം ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തും വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നും ആ​രോ​ഗ്യ കാ​ർ​ഡ് ഇ​ല്ലാ​തി​രു​ന്ന​തു​മാ​യ ആ​റു ത​ട്ടു​ക​ട​ക​ളി​ൽ നി​ന്ന് പി​ഴ ഈ​ടാ​ക്കി. 7000 രൂ​പ വീ​ത​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പി​ഴ​ ചുമ​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള എ​ല്ലാ ഭ​ക്ഷ​ണ​വി​ല്പ​ന സ്ഥാ​പ​ന​ങ്ങ​ളി​ലും ബേ​ക്ക​റി​ക​ളി​ലും ആ​രോ​ഗ്യ​വ​കു​പ്പു പ​രി​ശോ​ധ​ന ന​ട​ത്തി. പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​യ ഭ​ക്ഷ​ണം മാ​ത്ര​മേ ത​ട്ടു​ക​ട​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്നു​ള്ളൂവെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.​ പു​തു​ക്കാ​ട് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ.​ വി​ദ്യാ​ധ​ര​ൻ, ജെഎ​ച്ച്ഐ​മാ​രാ​യ കെ.​എ​സ്.​ സു​മ​ൽ, മ​ൻ​ജി​ത് പു​ലാ​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ​രി​ശോ​ധ​നയ്​ക്കു നേ​തൃ​ത്വം ന​ൽ​കി.

പു​തു​ക്കാ​ട്, നെ​ന്മണി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ണ​റു​ക​ളി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ച് ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഇ​തി​നി​ടെ അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ൽ ഒ​രാ​ൾ​ക്കു മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ചു. ​പു​തു​ക്കാ​ട്, നെ​ന്മ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തി​യ​താ​യി ആ​ർ​ക്കും മ​ഞ്ഞ​പ്പി​ത്ത രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Related posts