തൃശൂർ: പോലീസ് അക്കാദമിയിൽ വനിത സബ് ഇൻസ്പെക്ടർമാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ നടപടിയെടുക്കാതെ ഉന്നത പോലീസ് അധികാരികൾ. പോലീസ് അക്കാദമിയിലെ ഒരു അസിസ്റ്റന്റ് കമൻഡാന്റിനെതിരെയാണ് രണ്ട് വനിത സബ് ഇൻസ്പെക്ടർ ട്രെയിനികൾ പരാതി നൽകിയത്.
അക്കാദമി ഡയറക്ടർ എഡിജിപി ബി.സന്ധ്യയ്ക്ക് പരാതി നൽകിയിട്ട് ഒരു മാസമാകാറായിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ലത്രേ. ഇപ്പോൾ പരാതി നൽകിയ വനിത ട്രെയിനികളെ ആരോപണ വിധേയനായ അസിസ്റ്റന്റ് കമൻഡാന്റ് ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു.
കഴിഞ്ഞ മാസം 20നാണ് സംഭവമുണ്ടായത്. വനിത ട്രെയിനികൾക്ക് പരിശീലനം കൊടുക്കുന്നതിനിടെയാണ് ലൈംഗിക പീഡനം നടന്നത്. ആറടി ഉയരമുള്ള മതിലിൽ കയറാനുള്ള പരിശീലനം നടത്തുന്നതിനിടെ അതുവഴി വന്ന അസിസ്റ്റന്റ് കമൻഡാന്റ് രണ്ടു വനിത ട്രെയിനികളുടെ ദേഹത്ത് സ്പർശിക്കുകയും ലൈംഗികപരമായി സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.
വനിത കമാൻഡിംഗ് ഓഫീസർമാരുടെ സാന്നിധ്യത്തിലാണ് ഇത്തരം കാര്യങ്ങൾ നടത്തിയത്. വനിത ട്രെയനികൾ ഉടൻ തന്നെ ഭർത്താക്കൻമാരെ വിവരമറിയിച്ചു. ഇവർ അക്കാദമിയിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് വനിത ട്രെയിനികൾ പരാതിയും നൽകി. പരാതി നൽകിയതോടെ വനിത ട്രെയിനികളെ നിരന്തരം ഭീഷണിപ്പെടുത്തകയാണത്രേ.
വനിത സബ് ഇൻസ്പെക്ടർ ട്രെയിനിമാർ്ക്ക് പോലീസ് അക്കാദമിയിൽ പോയിലും സുരക്ഷിതമില്ലാത്ത സാഹചര്യം പുറത്തു വന്നതോടെ പോലീസിന് തന്നെ വൻ നാണക്കേട് വരുത്തുന്ന സംഭവമായി ഇത് മാറുകയാണിപ്പോൾ. നു െയിനികൾക്ക് പീഡനം