അന്തിക്കാട്: മന്ത്രി വി.എസ് സുനിൽകുമാറുംസിനിമാ സംവിധായകൻ സത്യൻ അന്തിക്കാടും കൊയ്ത്തരിവാളെടുത്ത് കണ്ടത്തിലിറങ്ങി വിളത്ത നെല്ല് കൊയ്തു. ഇരുവരുടെയും സ്വന്തം നാട്ടിലെ അന്തിക്കാട് കടവാരത്ത് കാഞ്ഞാൻ കോൾ ഓപ്പറേഷൻ കോൾ ഡബിൾ കൊയ്ത്തുത്സവമാണ് രംഗം.
മന്ത്രിയും സിനിമാ സംവിധായകനും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ച് കൊയ്യാനിറങ്ങിയപ്പോൾ കണ്ട് നിന്നവർക്കും ആവേശമായി. കൊയ്യാൻ ആദ്യമെത്തിയത് കൃഷിമന്ത്രി സുനിൽ കുമാറായിരുന്നു.തൊട്ടുപിന്നാലെ സത്യൻ അന്തിക്കാടുമെത്തി അരിവാളുമായി കണ്ടത്തിലിറങ്ങി. ഇരുവർക്കും കോൾ നിലങ്ങൾ ഉള്ളതിനാൽ കൊയ്ത്തിലും നല്ല പരിചയമായിരുന്നു.
കൃഷി വകുപ്പു മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം നി ർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.വി.ശ്രീവത്സൻ അദ്ധ്യക്ഷനായിരുന്നു. സിനിമാ സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യാതിഥിയായിരുന്നു. ഇത്തരം കൊയ്ത്തുത്സവങ്ങൾ മാതൃകയാണെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.
കാഞ്ഞാൻ കോൾ മോണിറ്ററിംഗ് സമിതിയംഗം എം.ജി സുഗുണദാസ് ജില്ലാ പഞ്ചായത്ത് മെന്പർ സിജി മോഹൻ ദാസ് ,ബ്ലോക്ക് മെന്പർ മേനുജ പ്രതാപൻ, മണലൂർ പഞ്ചായത്ത് 6-ാം വാർഡ് മെന്പർ ഷീജ ദിനേശൻ, കെ.ജി.ഭുവനൻ ,അന്തിക്കാട് എ ഡി എ വി.ആർ.നരേന്ദ്രൻ, സുനിൽ വാലപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.