ലണ്ടന്‍: ഐസിസി ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടു തോല്‍വിയേറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത തിരിച്ചടി. കാലിനു പരിക്കിനെത്തുടര്‍ന്ന് പേസര്‍ ലുംഗി എന്‍ഡിഗി ഇന്ത്യക്കെതിരേ കളിക്കില്ല. ബംഗ്ലാദേശിനെതിരേയുള്ള മത്സരത്തിടെയാണ് എന്‍ഗിഡിക്കു പരിക്കേറ്റത്. ബുധനാഴ്ചയാണ് ഇന്ത്യക്കെതിരേയുള്ള ദക്ഷിണാഫ്രിക്കയുടെ മത്സരം.
എന്നാല്‍, ഡെയ്ൽ സ്റ്റെയിന്റെയും ഹഷിം അംലയുടെയും കാര്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശുഭവാര്‍ത്തകളാണ്. ഇന്ത്യക്കെതിരേ സ്റ്റെയിനും ഓപ്പണര്‍ അംലയും കളിക്കുമെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് സ്റ്റെയിന് ആദ്യ രണ്ടു മത്സരത്തിലും കളിച്ചില്ല. അംല ബംഗ്ലാദേശിനെതിരേയും ഇറങ്ങിയില്ല.