ഡിനിയ: അണ്ടർ-20 ലോകകപ്പ് ഫുട്ബോളിൽ സെനഗൽ ക്വാർട്ടറിൽ കടന്നു. ആഫ്രിക്കൻ ശക്തികൾ തമ്മിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ നൈജീരിയയെ സെനഗൽ കീഴടക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെനഗലിന്റെ ജയം
മത്സരത്തിന്റെ ആദ്യ പകുതിയിൽ അമാഡൗ സാഗ്നെ(36), ഇബ്രാഹിമ നിയാനെ(45) എന്നിവരാണ് സെനഗലിന്റെ ഗോളുകൾ നേടിയത്. അമ്പതാം മിനിറ്റിൽ സക്സസ് മകൻജുവോല നൈജീരിയയുടെ ആശ്വാസഗോൾ നേടി. എന്നാൽ ലീഡെടുക്കാനുള്ള നൈജീരിയയുടെ ശ്രമങ്ങൾ സെനഗലിന്റെ പ്രതിരോധത്തിൽ തട്ടി വീണു. ദക്ഷിണകൊറിയ-ജപ്പാൻ മത്സരത്തിലെ വിജയിയാകും ക്വാർട്ടറിൽ സെനഗലിന്റെ എതിരാളി.