മുലായം അന്നേ പറഞ്ഞതാ, കൂട്ടുകച്ചവടം വേണ്ടെന്ന്! എസ്പിയും ബിഎസ്പിയും ഇത്ര വേഗത്തിൽ പിരിയുമെന്ന് പ്രതീക്ഷിച്ചില്ല

എൻഎം

മകനും എസ്പി നേതാവുമായ അഖിലേ ഷ് യാദവിനോട് മു​ലാ​യം സിം​ഗ് യാ​ദ​വ് അ​ന്നേ പ​റ​ഞ്ഞ​താ​ണ് മാ​യാ​വ​തി​യു​മാ​യി സ​ഖ്യം വേ​ണ്ടെ​ന്ന്. പ​ക്ഷേ അ​ഖി​ലേ​ഷ് കേ​ട്ടി​ല്ല. ഇ​പ്പോ​ൾ എ​ല്ലാ കാ​ര്യ​വും അ​ഖി​ലേ​ഷി​ന് മ​ന​സി​ലാ​യി.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് ഉ​ഴു​തു​മ​റി​ക്കു​മെ​ന്നു പ​റ​ഞ്ഞ് രം​ഗ​ത്തു​വ​ന്ന എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യ​ത്തി​ന് കാ​ര്യ​മാ​യ ച​ല​ന​മൊ​ന്നും ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തോ​ടെ​ സ​ഖ്യം വേ​ർ​പിരിഞ്ഞിരിക്കുന്നു. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യാ​ണ് സ​ഖ്യം ആ​ദ്യം വേ​ർ​പെ​ടു​ത്തി​യ​ത്.

2014ൽ ​ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഒ​രു എം​പി​യെ​പ്പോ​ലും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ മാ​യാ​വ​തി​ക്ക് 2019ൽ ​മ​ഹാ​സ​ഖ്യ​ത്തി​ലൂ​ടെ പ​ത്ത് എം​പി​മാ​രെ സൃ​ഷ്ടി​ക്കാ​നാ​യി എ​ന്ന​ത് അ​വ​രെ സം​ബ​ന്ധി​ച്ച് നേ​ട്ട​മാ​ണെ​ങ്കി​ലും എ​സ്പി​ക്ക് കാര്യമായ പ്ര​യോ​ജ​ന​ം ഈ ​സ​ഖ്യം വ​ഴി ഉ​ണ്ടാ​യി​ല്ലാ​യെ​ന്ന​താ​ണ് സ​ത്യം. അ​ഞ്ചു സീ​റ്റാ​ണ് എ​സ്പി​ക്ക് ല​ഭി​ച്ച​ത്. മ​ഹാ​സ​ഖ്യം ആ​കെ നേ​ടി​യ​താ​വ​ട്ടെ 15സീ​റ്റും.

ബി​ജെ​പി​ക്ക് 62 സീ​റ്റു​ക​ൾ ല​ഭി​ച്ച​പ്പോ​ൾ. കോ​ൺ​ഗ്ര​സി​നു ല​ഭി​ച്ച​ത് സോ​ണി​യ ഗാ​ന്ധി മ​ത്സ​രി​ച്ച റാ​യ്ബ​റേ​ലി മാ​ത്രം. അ​പ്നാ​ദ​ളി​ന് ര​ണ്ടു സീ​റ്റും ല​ഭി​ച്ചു. എ​സ്പി​യു​മാ​യു​മാ​യി സ​ഖ്യം ചേ​ർ​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​എ​സ്പി​ക്ക് ഒ​രു സീ​റ്റു പോ​ലും നേ​ടാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നെ​ന്ന് എ​സ്പി നേ​താ​വ് ഹ​രി ഒാം ​യാ​ദ​വ് പ​റ​യു​ന്ന​ത് ഈ ​തി​രി​ച്ച​റി​വി​ൽ​നി​ന്നാ​ണ്.

മ​ഹാ​സ​ഖ്യം പ്ര​തീ​ക്ഷി​ച്ച​ത്ര വി​ജ​യം ക​ണ്ടി​ല്ല. യാ​ദ​വ വോ​ട്ടു​ക​ൾ ബി​എ​സ്പി​ക്ക് ല​ഭി​ച്ചു. എ​ന്നാ​ൽ മാ​യാ​വ​തി​യു​ടെ പ​ര​ന്പ​രാ​ഗ​ത വോ​ട്ടു​ക​ൾ ബി​ജെ​പി​ക്കാ​ണ് ല​ഭി​ച്ച​ത്. സ​ഖ്യം രൂപീകരിച്ചിരുന്നില്ലെങ്കിൽ മാ​യാ​വ​തി പൂ​ജ്യം ആ​കു​മാ​യി​രു​ന്നു. ഒ​റ്റ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ടി​രു​ന്നെ​ങ്കി​ൽ എ​സ്പി​ക്ക് 25 സീ​റ്റ് നേ​ടാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ എ​സ്പി​ക്ക് സ​ഖ്യം രൂ​പീ​ക​രി​ച്ച​തോ​ടെ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​തെ​ന്നും ഹ​രി​ഓം യാ​ദ​വ് പ​റ​യു​ന്നു.

അ​തേ​സ​മ​യം, ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന പ​തി​നൊ​ന്ന് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കു​മെ​ന്നാ​ണ് മാ​യാ​വ​തി വ്യ​ക്ത​മാ​ക്കു​ന്ന​ത്. അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​പോ​ലും യാ​ദ​വ വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ല.

എ​സ്പി​യോ​ട് ഇ​ട​ഞ്ഞു നി​ൽ​ക്കു​ന്ന അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ അ​മ്മാ​വ​ൻ ശി​വ​പാ​ൽ യാ​ദ​വും കോ​ണ്‍​ഗ്ര​സും യാ​ദ​വ വോ​ട്ടു​ക​ൾ ഭി​ന്നി​പ്പി​ച്ചു. അ​ഖി​ലേ​ഷിന് സ്വ​ന്തം കു​ടും​ബ​ത്തി​ൽ നി​ന്നു പോ​ലും വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ല്ലെ​ന്നും മാ​യാ​വ​തി ആരോപിച്ചു.

Related posts